ഒരുപാട് ആളുകൾ കുറ്റപ്പെടുത്താറുണ്ട്, സമൂഹമാധ്യമങ്ങളിലും എന്നെ വ്യക്തിപരമായി ആക്രമിക്കുന്നവരുണ്ട്: അതൊന്നും താൻ മുഖവിലയ്ക്ക് എടുക്കാറില്ലെന്ന് എം.എ. യൂസഫലി

മക്കളാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാരെ ഓർത്തു പല രാത്രികളിലും ഉറങ്ങാനായില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. എന്തുകൊണടാണ് താൻ പതിനഞ്ച് കോടി രൂപ മുടക്കി നിരാലംബരായ അമ്മമാർക്കായി ബഹുനില കെട്ടിടം നിർമിക്കാൻ തീരുമാനിച്ചതെന്ന് പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ച ശേഷം അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഗാന്ധിഭവന്റെ പുതിയ മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. പാവപ്പെട്ട മൂന്ന് അമ്മമാർ ചേർന്നായിരിക്കും കെട്ടിടം ഉദ്ഘാടനം ചെയ്യുകയെന്നും യൂസഫലി പറഞ്ഞു.
പാവപ്പെട്ട അമ്മമാർ ജീവിതസായന്തനത്തിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനിൽ ഒരു മന്ദിരം നിർമ്മിച്ചു നൽകാമെന്നു തീരുമാനിച്ചത്. അമ്മമാരെ നോക്കുന്നത് മക്കളുടെ കടമയാണ്. ഉമ്മയില്ലാത്തവരുടെ ദു:ഖം അനുഭവിക്കുന്ന ഞാനടക്കം എത്രയോ പേരുണ്ട് ഇവിടെ. ലോകത്ത് എവിടെയായാലും ഉമ്മയെ കാണാൻ പോകാറുണ്ടായിരുന്നു. രണ്ടു മാസത്തിനിടെയെങ്കിലും ഉമ്മയേയും ഉപ്പയേയും പോയി കാണുന്നതായിരുന്നു പതിവ്.
അവരോട് അബുദാബിയിൽ വന്ന് താമസിക്കാൻ പറയും. എന്നും ഓഫിസിലേക്കു പോകുമ്പോൾ ഉമ്മയുടെ നെറുകയിൽ ഉമ്മവച്ചിട്ടാണ് ഇറങ്ങിയിരുന്നത്'' യൂസഫലി പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കണമെന്ന് ആദ്യം പറഞ്ഞു തന്നത് ഉമ്മയാണ്.
എന്റെ ഉമ്മ ഒരുപാടു രാജ്യങ്ങളിൽ ജനത്തെ സേവിച്ച മാതാവാണ്. ഞാൻ ഉമ്മയെ മിസ് ചെയ്യുന്നുണ്ട്. ഇന്നും ഞാൻ എന്നാലാവുന്ന രീതിയിൽ സഹായങ്ങൾ ചെയ്യുന്നുണ്ട്. ഒരുപാട് പേർ കുറ്റപ്പെടുത്താറുമുണ്ട്. സമൂഹമാധ്യമങ്ങളിലും എന്നെ വ്യക്തിപരമായി ആക്രമിക്കുന്നവരുണ്ട്. അതൊന്നും ഞാൻ മുഖവിലയ്‌ക്കെടുക്കാറില്ല, യുസഫലി പറഞ്ഞു.
https://www.facebook.com/Malayalivartha

























