അമിത് വേഗതയിലെത്തിയ മിനി ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് കാറും ബൈക്കുകളും ഇടിച്ച് തെറിപ്പിച്ചു: കാർ ഡ്രൈവർക്ക് പരിക്ക്

മിനി ട്രാവലർ കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ച്, സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. കാർ ഡ്രൈവറായ കക്കാട് ചക്കുളങ്ങരയിൽ കുഞ്ഞപ്പനാ (54)ണ് പരിക്കേറ്റത്.
പോസ്റ്റോഫീസ് ജംഗ്ഷനിൽ, ത്രീറോഡ് ജംഗ്ഷനിൽ നിന്ന് അമിത വേഗതയിലെത്തിയ ട്രാവലർ കാറിലും, ബൈക്കുകയിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് തൊട്ടടുത്ത ഓണ്‍ലൈൻ കംപ്യൂട്ടർ എന്ന സ്ഥാപനത്തിലേക്ക് ചില്ലു ഗ്ലാസ് തകർത്ത് ഇടിച്ചുകയറി. ഇവിടെയുണ്ടായിരുന്ന കംപ്യൂട്ടറുകൾക്കും മറ്റു സാമഗ്രികൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























