കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിൽ പ്രീമിയം പെട്രോൾ വിലയിൽ വർദ്ധനവ്; പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാൽ, സൂപ്പർ ലിറ്ററിന് 2.10 റിയാൽ! സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തർ. ഖത്തർ എനർജിയാണ് പുതിയ ഇന്ധന നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിൽ പ്രീമിയം പെട്രോൾ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാൽ, സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് സെപ്തംബർ മാസത്തെ നിരക്കെന്ന് ഖത്തർ എനർജി അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഓഗസ്റ്റ് മാസം പെട്രോൾ പ്രീമിയം ലിറ്ററിന് 1.90 റിയാലായിരുന്നു നിരക്ക്. ജൂൺ, ജൂലൈ മാസങ്ങളിൽ പ്രീമിയം പെട്രോളിന്റെ നിരക്ക് കുറച്ചിരുന്നു. 5 ദിർഹം വീതമാണ് നിരക്ക് കുറഞ്ഞത്. കൂടാതെ സൂപ്പർ ഗ്രേഡ് പെട്രോളിയത്തിന്റെയും ഡീസലിന്റെയും നിരക്ക് 2021 നവംബർ മുതൽ ഇതുവരെയും മാറ്റമില്ലാതെ തുടരുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























