Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

'തങ്ങൾക്ക് കിട്ടാത്തത് അന്യന് കിട്ടുമ്പോഴുള്ള കണ്ണുകടിയെ അവൻ മറികടക്കുന്നത് ബോഡി ഷെയ്മിംഗ് കൊണ്ടാണ്. അല്ലെങ്കിൽ പെണ്ണിനെ പഴിച്ചുക്കൊണ്ട് കൊതിക്കെറുവ് പറയും. കിട്ടാത്ത മുന്തിരിക്ക് കേരളക്കരയിൽ എന്നും പുളി കൂടുതലാണ്. പാവം മഹാലക്ഷ്മിയും കെട്ടിയോനും എന്ത് പിഴച്ചു? ഒളിഞ്ഞു നോക്കി ലിംഗവിശപ്പ് മാറ്റുന്നത് ഊളത്തരമാണ്..' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

02 SEPTEMBER 2022 04:55 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങൾ വഴി ബോഡി ഷെയിമിങ് പോലുള്ള കാര്യങ്ങൾ വർധിച്ചുവരികയാണ്. പല പ്രമുഖരുടെയും ആക്കികൊണ്ടുകളിലും അശ്‌ളീല ചുവയുള്ള കമെന്റുകൾ കാണുവാൻ സാധിക്കും. ഇതിനെതിരെ എത്രതന്നെ താക്കീത് നൽകിയാലും അവസാനിക്കില്ല. ഇപ്പോഴിതാ നടി മഹാലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾക്ക് താഴെയാണ് അത്തരത്തിൽ കമെന്റുകൾ വന്നിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം കമെന്റുകൾക്ക് എതിരെ സംസാരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ - അവറ്റകളെ മലയാളിയെന്ന സംജ്ഞ കൊണ്ട് അടയാളപ്പെടുത്തുന്നു. ഇന്നലെ ഈ വിഭാഗം പായ വിരിച്ചു കിടന്നത് നടി മഹാലക്ഷ്മിയുടെ വിവാഹവാർത്തയ്ക്ക് താഴെയായിരുന്നു. അതിനു മുമ്പ് ചെമ്പൻ വിനോദിൻ്റെയും അമൃതാ സുരേഷിൻ്റെയും കട്ടിലിനു കീഴെയായിരുന്നു . സ്വന്തം വീട്ടിലെ അടുപ്പിൻചോട്ടിൽ വരെ അമേദ്യം കുമിഞ്ഞുകിടന്നാലും അതിൽ ചവിട്ടി നിന്ന് അപ്പുറത്തെ ആളുടെ മുറ്റത്തെ കാക്ക കാഷ്ടത്തെ കുറ്റം പറയുന്നവൻ്റെ പേരാണ് കോമഡി - പ്രബുദ്ധ മലയാളി!

ഈ ഇന്ത്യാ മഹാരാജ്യത്ത് പതിനെട്ട് കഴിഞ്ഞ ഏതൊരു പെണ്ണിനും ഏതൊരു ആണിനെയും കെട്ടാമെന്നിരിക്കെ, കല്യാണമെന്നത് ഒരാളുടെ തീർത്തും സ്വകാര്യമായ തീരുമാനമാണെന്നിരിക്കെ അതിലൊക്കെ ഇടപെടാനും ജഡ്ജ് ചെയ്യാനും വേറൊരാൾക്ക് എന്തധികാരം? ഇന്നലെത്തെ കമൻ്റുകൾ കണ്ടാലറിയാം ഈ ലോകത്തെ ഏറ്റവും ലൈംഗിക അരാജകത്വം ബാധിച്ച ഒരു സമൂഹത്തിൻ്റെ പേരാകുന്നു മലയാളീസ് എന്നത്. എന്തൊക്കെ കൺസേൺസ് ആണ് അവറ്റകൾക്ക് മഹാലക്ഷ്മിയുടെ കാര്യത്തിൽ. ഇവന്മാരുടെ വിചാരം കല്യാണം എന്നാൽ ഇരുപത്തിനാല് മണിക്കൂറും കട്ടിലിൽ കിടന്നുള്ള പരിപാടിയെന്നു മാത്രമാണ്. ലിംഗം കൊണ്ട് മാത്രം ചിന്തിക്കാൻ കഴിയുന്ന sexual പെർവേർട്ടുകൾക്ക് മനസ്സുകളുടെ പൊരുത്തത്തെ കുറിച്ചൊക്കെ എങ്ങനെ ധാരണ വരാനാണ്?

സ്വന്തം നൈരാശ്യം ആരാന്റെ നെഞ്ചത്ത് തീർക്കുന്ന ഏർപ്പാട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളികൾ. പണ്ട് കലുങ്കുകളിലും ചായക്കടകളിലിരുന്നും തീർത്തിരുന്ന ഫ്രസ്ട്രേഷൻ അപ്പടി ഇന്ന് സോഷ്യൽ മീഡിയ വഴി തീർക്കുന്നു എന്നു മാത്രം. തങ്ങൾക്ക് കിട്ടാത്തത് അന്യന് കിട്ടുമ്പോഴുള്ള കണ്ണുകടിയെ അവൻ മറികടക്കുന്നത് ബോഡി ഷെയ്മിംഗ് കൊണ്ടാണ്. അല്ലെങ്കിൽ പെണ്ണിനെ പഴിച്ചുക്കൊണ്ട് കൊതിക്കെറുവ് പറയും. കിട്ടാത്ത മുന്തിരിക്ക് കേരളക്കരയിൽ എന്നും പുളി കൂടുതലാണ്.
മല്ലൂസ് പോലെ കാപട്യം നിറഞ്ഞ ടീംസ് വേറൊരിടത്തും ഉണ്ടാവില്ല എന്നുള്ളതിൻ്റെ ദൃഷ്ടാന്തം ഒരേ സമയം തല്ലാനും തലോടാനുമുള്ള അവൻ്റെ സൈക്കോ മൈൻഡ് സെറ്റ് കാരണമാണ്.

ഏതെങ്കിലും സ്ത്രീധന പീഡന മരണവാർത്ത വന്നാൽ പ്രബുദ്ധ മല്ലൂസ് അട്ടിപ്പേറ് കിടന്ന് വല്ലാണ്ട് ആകുലപ്പെട്ട് ഇങ്ങനെ പറയും- ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങി പ്പോരൂ കുട്ടികളെ എന്ന്. എന്നിട്ട് ഇങ്ങനെ ഇറങ്ങി വരുന്ന കുട്ടികൾ രണ്ടാമത് കെട്ടിയാലോ ഇതേ മല്ലൂസ് പറയും സെക്കൻഡ് ഹാൻഡ് ആൻഡ് യൂസ്ഡ് വണ്ടികൾ എന്ന്. മഹാലക്ഷ്മി എന്ന മുതിർന്ന പെൺകുട്ടിക്ക് തൻ്റെ കലയുമായി മുന്നോട്ട് പോകാൻ അറിയാമെങ്കിൽ, തൻ്റെ വൈവാഹിക ജീവിതവുമായിട്ടും മുന്നോട്ട് പോകാൻ അറിയാം . പിന്നെ കല്ലാണം കഴിച്ചയാളുടെ തടിയെ കുറിച്ചാണ് നിൻ്റെയൊക്കെ concern എങ്കിൽ ആ തടി നിൻ്റെയൊന്നും വീട്ടിലെ അന്നം തിന്ന് ഉണ്ടാക്കിയത് അല്ലല്ലോ. ആ ശരീര വണ്ണം കൊണ്ട് അയാൾക്കും അയാളെ കെട്ടിയ പെണ്ണിനും കുഴപ്പമില്ലെങ്കിൽ പിന്നെ കുഴപ്പം ആർക്കാണ്? തങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ഇവറ്റകൾ എന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുന്നത്?

അന്യൻ്റെ പ്രണയത്തിൽ, അന്യൻ്റെ വൈവാഹിക ജീവിതത്തിൽ, അന്യൻ്റെ സ്വകാര്യതയിൽ ഒക്കെ കടന്നുക്കയറുന്നത് മഹാബോറാണ് സാക്ഷര പ്രബുദ്ധ മലയാളികളെ. നിൻ്റെ പ്രണയം, നിൻ്റെ ദാമ്പത്യം, നിൻ്റെ sexual ലൈഫ് ഒക്കെ അറ്റർലി ബിറ്റർലി വേസ്റ്റ് ആവുന്നതിന് പാവം മഹാലക്ഷ്മിയും കെട്ടിയോനും എന്ത് പിഴച്ചു? ആ ബന്ധത്തിന് എന്ത് സംഭവിച്ചാലും അത് അവരുടെ മാത്രം കാര്യമാണെന്നിരിക്കെ അതിൽ ഒളിഞ്ഞു നോക്കി ലിംഗവിശപ്പ് മാറ്റുന്നത് ഊളത്തരമാണ്. നമുക്ക് ആരുമല്ലാത്ത രണ്ടുപ്പേർ പരസ്പരസമ്മത പ്രകാരം കല്യാണം കഴിച്ചാൽ അതിൽ അവരുടെ പ്രായമോ, നിറമോ, ജാതിയോ, മതമോ, പണമോ, പ്രതാപമോ കൊണ്ടുള്ള അവർക്കില്ലാത്ത പ്രശ്നങ്ങൾ സംബന്ധിച്ച് എന്തിനാണ് നിങ്ങൾ വേവലാതിപ്പെടുന്നത്? ഒരാളുടെ സ്വകാര്യജീവിതത്തിൽ വന്നു എത്രത്തോളം ഫ്രസ്ട്രേഷൻ തീർക്കാൻ പറ്റുമോ അത്രത്തോളം തീർക്കും! എന്നിട്ട് പറയുന്നതോ സാക്ഷരത സമൂഹമെന്നും. ത്ഫൂ !!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (29 minutes ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (49 minutes ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (2 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (3 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (3 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (3 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (3 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (3 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (3 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (3 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (3 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (4 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (4 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (4 hours ago)

Malayali Vartha Recommends