Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

കാലി തൊഴുത്തിനും കിയക്കും കോടികൾ, 29 ലക്ഷം കുട്ടികളെ പട്ടിണിയാക്കി പിരിവെടുത്ത് ഉണ്ണിച്ചോളെന്ന് സർക്കാർ, പാവപ്പെട്ട സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ച് മിണ്ടാട്ടമില്ലാതെ ബാലഗോപാൽ, സർക്കാർ ധൂർത്തിൻ്റെ തമ്പുരാക്കൻമാരായപ്പോൾ ഉച്ചഭക്ഷണം മുടങ്ങിയത് പാവപ്പെട്ട വിദ്യാർത്ഥികൾക്ക്, മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വീട്ടിലെ കുട്ടികൾക്ക് ഭക്ഷണം മുടങ്ങിയില്ലല്ലാ? കിറ്റപ്പൻ കംസനാവുന്നു...!!

02 SEPTEMBER 2022 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സംസ്ഥാനത്തെ 29 ലക്ഷം വിദ്യാർത്ഥികൾ പട്ടിണിയിലേക്ക്. ഉച്ചഭക്ഷണത്തിന് പണമില്ലെന്നും ഉച്ചഭക്ഷണം നൽകാൻ നിർബന്ധമാണെങ്കിൽ പിരിവെടുത്ത് നൽകാനുമാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.എന്നൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി 42.90 ലക്ഷവും മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയും വാങ്ങാൻ 88,69,841 രൂപയും അനുവദിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലിന് പാവപ്പെട്ട സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ച് മിണ്ടാട്ടമേയില്ല. അദ്ദേഹം ഇക്കാര്യം അറിഞ്ഞ മട്ടില്ല.

വിലക്കയറ്റം രൂക്ഷമായതോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലായത്.. സർക്കാ‍ർ അനുവദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ഉച്ച ഭക്ഷണം നൽകാനാകാതെ വിഷമിക്കുകയാണ് സ്ക്കൂളുകൾ. കടം കൂടിയതോടെ സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ താമസിയാതെ ലക്ഷക്കണക്കിന് കുട്ടികൾക്ക് സ്കൂളിൽ നിന്നുളള ഉച്ച ഭക്ഷണം കിട്ടാതെയാകും

ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും. ഓരോ ദിവസവും വ്യത്യസ്തവും പോഷക സമൃദ്ധവുമായ രണ്ടു കറികളെങ്കിലും കൂട്ടി ഊണ്. ഈ മെനു അനുസരിച്ച് കുട്ടികൾക്ക് ഭക്ഷണം നൽകാൻ അനുവദിക്കുന്നതോ, ഒരാൾക്ക് പരമാവധി എട്ടു രൂപ. കുട്ടികളുടെ എണ്ണം കൂടിയാൽ ഇതും ഏഴും ആറുമായി കുറയും. ആഴ്ചയിൽ ഒരു കുട്ടിക്ക് കിട്ടുന്ന നാൽപ്പതു രൂപയിൽ പാലിനും മുട്ടക്കും മാത്രം 24 രൂപ ചെവലാകും.

ബാക്കി പതിനാറു രൂപ വച്ചാണ് അഞ്ചു ദിവസം കറികളുണ്ടാക്കേണ്ടത്. ഗ്യാസിനും സാധനങ്ങളെത്തിക്കാനുള്ള ചെലവും കഴിഞ്ഞാൽ ബാക്കിയുള്ളത് ഒരാഴ്ടത്തേക്ക് രണ്ടു രൂപ. 2016 ൽ നിശ്ചയിച്ചതാണ് ഈ തുക. ഇതിനു ശേഷം സാധനങ്ങൾക്കും ഗ്യാസിനുമൊക്കെയ വില ഇരട്ടിയോളമായി. ആനുപാതികമായി തുക കൂട്ടണമെന്ന് മുഖ്യമന്ത്രി വരെയുള്ളവർക്ക് നിരവധി തവണ നിവേദനം നൽകി. നിയമ സഭയിലുംഅവതരിപ്പിച്ചു. എന്നാലിവരെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.

സംസ്ഥാനത്തെ 12,200 ല്‍ പരം സ്‌കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികള്‍ക്ക് സ്കൂളിൽ നിന്ന് നൽകുന്ന ഉച്ചഭക്ഷണം കിട്ടാതാകും. അധിക തുകക്കായി പൊതുജനങ്ങളിൽ നിന്നും പിരിവെടുക്കണം എന്നാണ് അനൗദ്യോഗിക നി‍ർദ്ദേശം. കഞ്ഞിക്കു വകയില്ലാത്ത പാവപ്പെട്ട രക്ഷകർത്താക്കളിൽ നിന്നും എങ്ങനെ പിരിവെടുക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പ്രധാന അധ്യാപകർ.

ഭൂരിപക്ഷം സർക്കാർ സ്കൂളുകളിലും നിർദ്ധനരായ കുട്ടികളാണ് പഠിക്കുന്നത്. ഒരു നേരത്തെ കഞ്ഞിക്ക് പോലും വകയില്ലാത്ത കുട്ടികൾക്കാണ് ഉച്ചഭക്ഷണം മുടങ്ങിയത്. സർക്കാർ കോടികൾ ധൂർത്തടിക്കുമ്പോഴാണ് ഇത്തരമൊരു ദുരവസ്ഥയെന്ന് മനസിലാക്കണം.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി 42.90 ലക്ഷം രൂപ അനുവദിച്ചിട്ട് ആഴ്ചകൾ മാത്രമാണായത്.ചീഫ് എൻജിനീയർ നൽകിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തത്.

പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ വിശദമായ എസ്റ്റിമേറ്റിൽ 42. 90 ലക്ഷം രൂപയാണ് ക്ലിഫ് ഹൌസിലെ കേടുപാടുള്ള മതിലിനും പശു തൊഴുത്ത് പണിയുന്നതിനും ആയി അനുവദിച്ചിരിക്കുന്നത്. 2018 ഡിഎസ്ആർ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങിയിട്ട് അധികനാളുകളായിട്ടില്ല. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങിയത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി.

ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവിൽ മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും. മുഖ്യമന്ത്രിക്ക് എന്തുമാവാം എന്നതാണ് ഇന്നത്തെ അവസ്ഥ.ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ കാബിനറ്റിലെ സഹമന്ത്രിമാർ യുദ്ധപ്രഖ്യാപനം നടത്തിയിട്ടും കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണത്തിനുള്ള പണം നൽകാത്ത ധനമന്ത്രിയെ എതിർക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തയ്യാറല്ല.

കാരണം അദ്ദേഹത്തിന് മുഖ്യമന്ത്രിയെ ഭയമാണ്. കൈയാ ല പുറത്തിരിക്കുന്ന തേങ്ങ പോലെയാണ് ശിവൻകുട്ടിയുടെ മന്ത്രി സ്ഥാനം.നിയമസഭാ കൈയാങ്കളി കേസിൽ ആരോപണ വിധേയനായ വി.ശിവൻകുട്ടി എപ്പോൾ വേണമെങ്കിലും രാജി വയ്ക്കാം. നിയമസഭയിലെ സാധന സാമഗ്രികൾ തകർത്ത കേസിൽ ശിവൻകുട്ടിക്കെതിരെ വ്യക്തമായ തെളിവുണ്ട്. ഇത് തടയണമെങ്കിൽ മുഖ്യമന്ത്രിക്ക് മാത്രമേ കഴിയൂ.

സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് വകുപ്പുകൾക്കൊന്നും പണം നൽകുന്നില്ലെന്ന ആരോപണം ധനമന്ത്രിക്കെതിരെ മുമ്പേയുണ്ട്.. സി പി ഐ മന്ത്രിമാർ ബാലഗോപാലിനെതിരെ കാബിനറ്റിൽ വിമർശനം ഉന്നയിക്കുകയും ചെയ്തു.. മുഖ്യമന്ത്രി പറയുന്നവർക്കൊഴികെ ആർക്കും ധനമന്ത്രി പണം നൽകുന്നില്ലെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയാണ് ധനമന്ത്രി .ബാലഗോപാൽ ഒരു റബർ സ്റ്റാമ്പ് മാത്രമാണ്.

പണമില്ലെന്നത് ഒരു വസ്തുതയാണെങ്കിലും തങ്ങൾക്ക് ഭരിക്കണ്ടേ എന്നാണ് സഹമന്ത്രിമാർ ചോദിക്കുന്നത്. വകുപ്പു മന്ത്രിമാർക്കെതിരെ വ്യാപകമായ ആക്ഷേപമാണ് നാട്ടുകാരിൽ നിന്ന് ഉയരുന്നത്. പദ്ധതികൾ പ്രഖ്യാപിക്കാൻ മന്ത്രിമാർക്ക് മടിയുണ്ട്. പല മന്ത്രിമാരും നിരാശയിലാണ്.ഒരു മുഖ്യ ഘടകകക്ഷിമന്ത്രിയുടെ ഔദ്യോഗിക വീട്ടിൽ പാർടൈം തൂപ്പുകാരനെ നിയമിക്കാനുള്ള ഫയൽ .

ധനമന്ത്രിയുടെ ഓഫീസിൽ ഉറങ്ങിയത്. ഒരു വർഷമാണ് ഒടുവിൽ മന്ത്രി ബാലഗോപാലിനോട് ക്ഷോഭിച്ചു സംസാരിച്ചതോടെയാണ് ഫയൽ അംഗീകരിച്ച് മുഖ്യമന്ത്രിക്ക് അയച്ചത്. ഇതാണ് യഥാർത്ഥ അവസ്ഥ.ഇതെല്ലാം ശിവൻകുട്ടിക്ക് അറിയാമെങ്കിലും നിനച്ചിരിക്കാതെ ലഭിച്ച മന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് വലുത്.

അതേ സമയം മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ വാഹന ബ്രിഗേഡിനും കറുത്ത ഇന്നോവയെടുക്കാൻ പണം എവിടെന്നാണ് മന്ത്രിമാർ രഹസ്യമായി ചോദിക്കുന്നത്. മന്ത്രിമാരെല്ലാം ലക്ഷക്കണക്കിന് കിലോമീറ്റർ ഓടിയ ഇന്നോവ കാറുകളാണ് ഉപയോഗിക്കുന്നത്. ധനമന്ത്രിക്ക് പോലും പുതിയ കാറില്ല. ധനമന്ത്രി സഞ്ചരിച്ച കാറിൻെറ ടയർ പൊട്ടിത്തെറിച്ച് അപകടത്തിലായ സംഭവവും കടുത്ത കാലത്തുണ്ടായി. എന്നാൽ അടുത്ത കാലത്ത് ധനമന്ത്രിക്കും കാർ അ നുവദിക്കാൻ തീരുമാനമായി. അതോടെ ധനമന്ത്രിയുടെ പരാതി തീർന്നു.

സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്കൊന്നും പണമില്ല.എന്നാൽ മുഖ്യ മന്ത്രിയുടെ വകുപ്പിൽ എന്തും ചെയ്യാൻ പണം നൽകും.മുഖ്യമന്ത്രിയുടെ സെക്രട്ടറി ചോദിച്ചാൽ പോലും കിട്ടുന്ന സാമ്പത്തിക സഹായം മന്ത്രിമാർ ചോദിച്ചാൽ കിട്ടില്ല എന്നതാണ് അവസ്ഥ. കെഎസ് ആർറ്റിസി പ്രതിസന്ധിയിലായപ്പോൾ ധനമന്ത്രി മുഖം തിരിച്ചു. ഇതിൻെറ പേരിൽ മന്ത്രി ആൻ്റണി രാജു വൻ വിമർശനങ്ങൾക്കാണ് വിധേയനായത്.ജോലി ചെയ്യുന്ന ജീവനകാർക്ക് ശമ്പളം നൽകാൻ കഴിയാത്തത് ഗതാഗത മന്ത്രിയുടെ കുഴപ്പമായി വ്യാഖ്യാനിക്കപ്പെടുന്നു. ആൻ്റണി രണ്ടു ഇന്ന് ഏറ്റവും മോശപ്പെട്ട ഇമേജുള്ള മന്ത്രിയാണ്.

ബാലഗോപാലിൻ്റെ ഇത്തരം നീക്കങ്ങൾക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്. സി പി ഐ മന്ത്രിമാർക്കാണ് ഏറെ പ്രതിഷേധമുള്ളത്. ഇക്കാര്യം അവർ കാനം രാജേന്ദ്രനെയും മന്ത്രിമാർ അറിയിച്ചിട്ടുണ്ട്. താൻ മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നാണ് കാനം ഉറപ്പു നൽകിയത്. ഘടകകക്ഷി മന്ത്രിമാരാണ് ഇക്കാര്യത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അവരുടെ വാക്കുകൾക്ക് സി പി എമ്മിൽ ഒരു പ്രാധാന്യവും ലഭിക്കുന്നില്ല. സി പി എം മന്ത്രിമാർ ആകട്ടെ മുഖ്യമന്ത്രിയെ പോക്കറ്റിലാക്കി അവർക്ക് ആവശ്യമുള്ള ചിലതെല്ലാം നേടികൊണ്ടു പോകും.

സാമ്പത്തിക പ്രതിസന്ധി തൻ്റെ വീഴ്ചയല്ലെന്ന് വരുത്തി തീർക്കാനാണ് ബാലഗോപാൽ ശ്രമിക്കുന്നത്. എന്നാൽ ബാലഗോപാലിൻ്റെ വിശദീകരണം കേരളം അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രിയെ സംബന്ധിച്ചsത്തോളം ബാലഗോപാൽ ഒരു റിലീഫാണ്. തോമസ് ഐസക് മുഖ്യമന്ത്രിയെ അനുസരിച്ചിരുന്നില്ല. ഭരണത്തിലെ സീനിയോറിറ്റിയായിരുന്നു കാരണം.എന്നാൽ ബാലഗോപാൽ പുതുമുഖമാണ്. അദ്ദേഹം മുഖ്യമന്ത്രി പറയുന്നത് മാത്രമാണ് അനുസരിക്കുക.

തോമസ് ഐസക് ഇതെല്ലാം കണ്ട് ചിരിക്കുകയാണ്. ബാലഗോപാലിനെ ധനകാര്യ മന്ത്രിയാക്കിയതു തന്നെ ഇങ്ങനെ നിശബ്ദനാവാൻ വേണ്ടിയാണ്. ഐസക്ക് ഒരിക്കലും പിണറായിയുടെ വാക്കുകൾ പൂർണമായി അനുസരിക്കുന്ന ഒരാളായിരുന്നില്ല. ഐസക്കിന് എല്ലാ കാര്യത്തിലും അദ്ദേഹത്തിൻ്റെതായ അഭിപ്രായമുണ്ടായിരുന്നു. ബാലഗോപാലിനും സ്വന്തമായി അഭിപ്രായിരുന്നെങ്കിലും അദ്ദേഹം പിണറായിക്ക് മുമ്പിൽ അനുസരണക്കേട് കാണിക്കാറില്ല. ഇതാണ് പിണറായിക്ക് താത്പര്യം.

സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചപ്പോൾ ബാലഗോപാലിൻ്റെ അഭിപ്രായം മറ്റൊന്നായിരുന്നു. ഇതര സംസ്ഥാനങ്ങൾ വില കുറയ്ക്കുമ്പോൾ കേരളം കുറയ്ക്കാതിരുന്നാൽ അത് ആവശ്യമില്ലാത്ത തർക്കങ്ങൾക്ക് ഇടയാക്കുമെന്നായിരുന്നു ധനമന്ത്രിയുടെ അഭിപ്രായം.അങ്ങനെ വന്നാൽ താൻ ഒരു മോശം ധനമന്ത്രിയായി തീരും എന്നും ബാലഗോപാൽ കരുതി.

എന്നാൽ ബി ജെ പി ക്കാരുടെ ഇംഗിതങ്ങൾക്ക് മുന്നിൽ തലകുനിയ്ക്കണ്ടതില്ലെന്നാണ് പിണറായി പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുമ്പോൾ കേരളം കുറയ്ക്കാതിരിക്കുന്നത് തെറ്റല്ലേ എന്ന ചോദ്യത്തിന് നിശബ്ദതയായിരുന്നു പിണറായിയുടെ മറുപടി. തുടർന്ന് മറ്റാർക്കും പിണറായിയെ ധിക്കരിക്കാൻ ധൈര്യമുണ്ടായില്ല. കോടിയേരിക്കും ഇതിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല.തായാലും സർക്കാർ ധൂർത്തിൻ്റെ തമ്പുരാക്കൻമാരായപ്പോൾ ഉച്ചഭക്ഷണം മുടങ്ങിയത് പാവപ്പെട്ട വിദ്യാർത്ഥികൾക്കാണ്.പക്ഷേ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വീട്ടിലെ കുട്ടികൾക്ക് ഭക്ഷണം മുടങ്ങിയില്ലല്ലാ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (15 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (23 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (57 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

Malayali Vartha Recommends