Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

സിനിമാ സ്‌റ്റൈലില്‍ വില്ലേജ് ഓഫീസറെ കുടുക്കി വിജിലന്‍സ് സംഘം... നാട്ടില്‍ ഇത്രയേറെ സംഭവങ്ങള്‍ നടന്നിട്ടും പാഠം പഠിക്കാത്ത കുറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

02 SEPTEMBER 2022 08:46 PM IST
മലയാളി വാര്‍ത്ത

സിനിമാ സ്‌റ്റൈലില്‍ വില്ലേജ് ഓഫീസറെ കുടുക്കിയിരിക്കുകയാണ് വിജിലന്‍സ് സംഘം. നാട്ടില്‍ ഇത്രയേറെ സംഭവങ്ങള്‍ നടന്നിട്ടും പാഠം പഠിക്കാത്ത കുറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഉണ്ട്. പിടികൂടിയാല്‍ ഒരു സസ്‌പെന്‍ഷന്‍ അല്ലെങ്കില്‍ സ്ഥലം മാറ്റം ഇത്രയല്ലേ ഉണ്ടാകു എന്നാകും പലരുടെയും ചിന്ത.

ഇത്തരക്കാരാണ് നല്ലവരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കൂടി മോശക്കാരാക്കുന്നത്. കോട്ടയത്ത് സ്ഥലം പോക്കുവരവ് ചെയ്യാന്‍ 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ ഇന്ന് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.

കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസര്‍ ജേക്കബ് തോമസിനെയാണ് കോട്ടയം വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയുടെ പട്ടയം കിട്ടിയ സ്ഥലം പോക്കുവരവ് ചെയ്തു നല്‍കുന്നതിനായി ജേക്കബ് തോമസ് 15000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി രണ്ടുമാസം മുന്‍പ് നല്‍കിയ അപേക്ഷ ഇയാള്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. അപേക്ഷകന്‍ നിരന്തരം ഇതിനായി വില്ലേജ് ഓഫീസിലെത്തിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറായില്ല. ഒടുവില്‍ കൈക്കൂലിയായി 15,000 രൂപ നല്‍കിയാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം പോക്കുവരവ് ചെയ്തുകൊടുക്കാമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. ഇതോടെ അപേക്ഷകന്‍ വിജലന്‍സിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പ്രാഥമിക പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിന് പരാതിയില്‍ കഴമ്ബുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ബ്ലൂഫിലിം പൗഡര്‍ ഇട്ടു നല്‍കിയ 15000 രൂപ വിജിലന്‍സ് നിര്‍ദേശാനുസരണം വില്ലേജ് ഓഫീസില്‍ വച്ച് പരാതിക്കാരന്‍ വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. ഈ സമയം വില്ലേജ് ഓഫീസിന് പുറത്തായി കാത്തുനില്‍ക്കുകയായിരുന്നു വിജലന്‍സ് സംഘം.

വില്ലേജ് ഓഫീസര്‍ പണം കൈപ്പറ്റുന്നതിനിടെ പെട്ടെന്ന് അവിടേക്ക് എത്തിയ വിജിലന്‍സ് ഡി വൈ എസ് പി വി.ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫീസറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വില്ലേജ് ഓഫീസറുടെ കൈയ്യില്‍ നിന്ന് കൈക്കൂലി പണവും വിജിലന്‍സ് സംഘം കണ്ടെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോട്ടയം വിജിലന്‍സ് സംഘത്തിന് നേതൃത്വത്തില്‍ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നത്. പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

പുതിയതായി തുടക്കമിടുന്ന അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസം അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാന്‍ വിജിലന്‍സ് നടപടി തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ വിജിലന്‍സ് മേധാവി മനോജ് എബ്രഹാം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

വിജിലന്‍സ് കേസുകളുകളില്‍ കുറ്റപത്രം വൈകരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഴിമതി കേസിലുള്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പ്രാഥമിക, ത്വരിതാന്വേഷണങ്ങള്‍ ശക്തിപ്പെടുത്തും. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനം കണ്ടെത്താനും കര്‍ശന നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയാല്‍ അഴിമതി കുറയുമെന്നും വിജിലന്‍സ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (29 minutes ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (49 minutes ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (2 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (3 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (3 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (3 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (3 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (3 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (3 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (3 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (3 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (4 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (4 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (4 hours ago)

Malayali Vartha Recommends