എല്‍കെജി വിദ്യാര്‍ഥിനി സ്‌കൂള്‍ബസില്‍ നിന്ന് തെറിച്ചു വീണ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്... സംഭവത്തില്‍ പ്രതികരിച്ച് അമ്മ

ആലുവയില്‍ എല്‍കെജി വിദ്യാര്‍ഥിനി ബസില്‍ നിന്ന് തെറിച്ചു വീണ സംഭവത്തില്‍ സ്‌കൂള്‍ ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസയാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് കുട്ടി പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസ്. അശ്രദ്ധമായി വാഹനമോടിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
ശരീരത്തില്‍ നിറയെ ചതവുകളേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാനും സ്‌കൂള്‍ അധികൃതര്‍ തയാറായിരുന്നില്ലെന്നും ആരോപണമുണ്ട്. റോഡിലേക്ക് തെറിച്ച വീണ കുട്ടിയെ കണ്ട് പുറകെ വന്ന ബസ് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതിനാലാണ് കുട്ടി രക്ഷപ്പെട്ടത്. ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്റെ ബസില്‍ നിന്നാണ് കുട്ടി പുറത്തേക്ക് വീണത്. പരിക്കേറ്റ കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്‌കൂള്‍ ബസ് ജീവനക്കാര്‍ മറ്റൊരു കുട്ടിയുടെ മേല്‍ കുറ്റം ആരോപിച്ചുവെന്നാണ് കുട്ടിയുടെ അമ്മ സഫ്‌ന പറഞ്ഞത്.
കുട്ടി വീണതിന്റെ ഗൗരവം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചില്ല. ഏറ്റവും ഒടുവില്‍ ആണ് കുട്ടിയെ വീട്ടില്‍ എത്തിച്ചതെന്നും അമ്മ ആരോപിച്ചു.
കുട്ടിക്ക് കുഴപ്പം ഇല്ലല്ലോ പിന്നെ എന്തിനാണ് വിഷയം ആക്കുന്നത് എന്ന മറുപടി ആണ് സ്‌കൂളില്‍ അധികൃതര്‍ നല്‍കിയത്. ബസിന്റെ എമര്‍ജന്‍സി വാതില്‍ തകരാറിലായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് ഇപ്പോഴും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha

























