റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്ന് എം.ഡി.എം.എയുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയിലായി

കൊല്ലം റെയില്‍വേ സ്‌റ്റേഷന് മുന്നിലുള്ള പുതിയകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും എം.ഡി.എം.എയുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. അഞ്ചല്‍ അഗസ്ത്യക്കോട് സുധീര്‍ മന്‍സിലില്‍ മുഹമ്മദ് മുനീര്‍(19), അഞ്ചല്‍ അരീക്കല്‍ പുത്തന്‍ വീട്ടില്‍ അഭയ് കൃഷ്ണന്‍ (18) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.770 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
അയല്‍ സംസ്ഥാനത്ത് നിന്ന് വന്‍തോതില്‍ ലഹരി മരുന്നുകള്‍ എത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്.
ലഹരിയുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ആന്റി നാര്‍ക്കോട്ടിക്ക് വിഭാഗം എ.സി.പി സക്കറിയ മാത്യു അറിയിച്ചു. ഈസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കുടുക്കിയത്.
https://www.facebook.com/Malayalivartha

























