വാഹനാപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം... മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്

ആലപ്പുഴ വാഹനാപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നു വയസ്സുകാരന്‍ മരിച്ചത്. പുന്നപ്ര പറവൂര്‍ കൊല്ലാപറമ്പില്‍ ലാന്‍സന്റെയും ലിജിയയുടെയും മകന്‍ ലിയാനാണ് ആലപ്പുഴ ബൈപ്പാസിലുണ്ടായ അപകടത്തില്‍ മരിച്ചത്.
ലാന്‍സണാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. കാലുകള്‍ക്ക് ഒടിവ് പറ്റിയ ലാന്‍സന്‍ (40) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലിജിയയ്ക്കും പരുക്കേറ്റു.
പൂങ്കാവില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















