സ്പീക്കറായിരിക്കെ മന്ത്രിസ്ഥാനത്തേക്ക്.... കേരളത്തില്‍ സ്പീക്കര്‍ക്കസേര വിട്ട് അതേ നിയമസഭയുടെ കാലത്ത് മന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് എം.ബി. രാജേഷ് ....

സ്പീക്കറായിരിക്കെ മന്ത്രിസ്ഥാനത്തേക്ക്.... കേരളത്തില്‍ സ്പീക്കര്‍ക്കസേര വിട്ട് അതേ നിയമസഭയുടെ കാലത്ത് മന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് എം.ബി. രാജേഷ് .... പി.പി. തങ്കച്ചനും വക്കം പുരുഷോത്തമനും രാജേഷിന്റെ മുന്‍ഗാമികളാണ്
1991-ലെ കെ. കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് സ്പീക്കറായ തങ്കച്ചന്‍, കരുണാകരന്റെ രാജിയെത്തുടര്‍ന്ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോഴാണ് മന്ത്രിസഭയില്‍ എത്തിയത്. അദ്ദേഹം കൈകാര്യംചെയ്തത് കൃഷിവകുപ്പാണ് .
വക്കം പുരുഷോത്തമന്‍ സഭാധ്യക്ഷ സ്ഥാനത്തുനിന്ന് മന്ത്രിയായതും മുഖ്യമന്ത്രി മാറിയപ്പോഴാണ്. 2004-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ സ്പീക്കറായ വക്കം, ആന്റണി രാജിവെച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം മുഖ്യമന്ത്രിസ്ഥാനത്തേക്കും പരിഗണിക്കപ്പെടുകയുണ്ടായി.
മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വക്കം പുരുഷോത്തമന്‍ ധനമന്ത്രിയായി. വക്കം പുരുഷോത്തമനും തേറമ്പില്‍ രാമകൃഷ്ണനും മാത്രമാണ് രണ്ടുപ്രാവശ്യം സ്പീക്കര്‍ പദവിയിലെത്തിയവര്‍.
സ്പീക്കറായവരില്‍ ഭൂരിപക്ഷവും അതിനു മുമ്പോ, അല്ലെങ്കില്‍ പിമ്പോ മന്ത്രിക്കസേരയിലെത്തിയെന്ന പ്രത്യേകതയും സഭയ്ക്കുണ്ട്. സ്പീക്കറായിരുന്ന ശേഷം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയായശേഷം ഉപമുഖ്യമന്ത്രിയുമായ ഒരാളേ സഭാചരിത്രത്തിലുള്ളൂ. അത് സി.എച്ച്. മുഹമ്മദ് കോയയാണ്.
"
https://www.facebook.com/Malayalivartha






















