Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീറിനെ ചുമതലപ്പെടുത്തിയതിൽ പരിഹാസവുമായി ഫാത്തിമ തെഹ്‌ലിയും ശ്രീജിത്ത് പണിക്കരും... ക്ലാസിൽ ഏറ്റവും കൂടുതൽ അലമ്പ് ഉണ്ടാക്കുന്നവനെ പിടിച്ച് ക്ലാസിന്റെ മോണിറ്റർ ആക്കുക എന്നത് പണ്ടുകാലം മുതൽ വിജയകരമായി നടപ്പാക്കുന്ന ഒരു സംവിധാനമാണ്.... അവനെക്കൊണ്ടുള്ള തലവേദനയും തീരും, മറ്റുള്ളവരെ അലമ്പാൻ അവനൊട്ട്‌ സമ്മതിക്കുകയുമില്ല എന്നാണ് ശ്രീജിത്ത് പണിക്കർ പരിഹാസ പ്രവാഹം

03 SEPTEMBER 2022 08:24 AM IST
മലയാളി വാര്‍ത്ത


കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീറിനെ ചുമതലപ്പെടുത്തിയതിൽ പരിഹാസവുമായി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ് നിയമസഭയിലും സിപിഐഎം പയറ്റിയത് എന്നാണ് ഫാത്തിമ തെഹ്ലിയയുടെ പരിഹാസം.

 

 

 

 

നിയുക്ത സ്പീക്കർ എ എൻ ഷംസീറിന് അഭിനന്ദനങ്ങൾ എന്നും പോസ്റ്റിൽ ഫാത്തിമ തെഹ്ലിയ കുറിച്ചു.സിപിഐഎം സെക്രട്ടറിയായി ചുമതലയേറ്റെടുത്തതോടെ എം വി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് എം ബി രാജേഷിനേയും സ്പീക്കറായി എ എൻ ഷംസീറിനേയുമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തിയത്. ക്ലാസിൽ ഏറ്റവും കൂടുതൽ അലമ്പ് ഉണ്ടാക്കുന്നവനെ പിടിച്ച് ക്ലാസിന്റെ മോണിറ്റർ ആക്കുക എന്നത് പണ്ടുകാലം മുതൽ വിജയകരമായി നടപ്പാക്കുന്ന ഒരു സംവിധാനമാണ്. അവനെക്കൊണ്ടുള്ള തലവേദനയും തീരും, മറ്റുള്ളവരെ അലമ്പാൻ അവനൊട്ട്‌ സമ്മതിക്കുകയുമില്ല എന്നാണ് ശ്രീജിത്ത് പണിക്കാരിന്റെയ് പോസ്റ്റ്.

 

 

 

 


രാഷ്ട്രീയം പറയേണ്ടിടത്ത് ഇനിയും പറയുമെന്ന് നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നന്നായി ചെയ്തിട്ടുണ്ട്. മന്ത്രിയാകണോ സ്പീക്കര്‍ ആകണമോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ഷംസീര്‍ പ്രതികരിച്ചു. സഭയ്ക്കുള്ളില്‍ ഭരണഘടനാപരമായ രീതിയില്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും ഷംസീര്‍ കണ്ണൂരില്‍ പറഞ്ഞു.

 

 

 

 

 

നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമായ ഷംസീര്‍ തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് പടിപടിയായി വളര്‍ന്നു. എൽഎൽഎം ബിരുദധാരിയാണ്. തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ എൻ സെറീനയുമാണ് മാതിപിതാക്കള്‍. ഡോ. പി.എം. സഹലയാണ് ഭാര്യ. മകൻ: ഇസാൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...  (9 minutes ago)

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (28 minutes ago)

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ  (34 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (39 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (48 minutes ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (54 minutes ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (1 hour ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (1 hour ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (4 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (4 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (5 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (5 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (5 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (5 hours ago)

Malayali Vartha Recommends