കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ നിരപരാധിയാണെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കാനായി പതിമൂന്നുകാരനായ മകന്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ നിരപരാധിയാണെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ 13 കാരനായ മകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.
കേസ് വ്യാജമാണെന്ന ഡോ. ദിവ്യ ഗോപിനാഥിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റദ്ദാക്കാനായി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
എന്നാല്‍, പ്രോസിക്യൂഷന്റെ ഭാഗം മാത്രം കേട്ട ഹൈക്കോടതി തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവിറക്കിയെന്നാരോപിച്ചാണ് മകന്‍ സുപ്രീംകോടതിയെ സമീപിച്ചത്. മകന്റെ പരാതിക്ക് പിന്നില്‍ പിതാവാണെന്ന് സംശയിച്ച് കൂടെയെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ചോദിച്ചിരുന്നു.
ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയിലിരിക്കുമ്പോഴാണ് മകന്‍ പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും ഇന്നലെ ഹര്‍ജി തള്ളി ഉത്തരവായി.
"
https://www.facebook.com/Malayalivartha
























