സുപ്രീംകോടതി നാലുദിവസത്തിനിടെ തീര്‍പ്പാക്കിയത് 1400-ഓളം കേസുകള്‍... ചീഫ് ജസ്റ്റിസായി യു.യു. ലളിത് ചുമതലയേറ്റശേഷം ഊന്നല്‍ നല്‍കുന്നത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍

നാലുദിവസത്തിനിടെ സുപ്രീംകോടതി തീര്‍പ്പാക്കിയത് 1400-ഓളം കേസുകള്‍. ചീഫ് ജസ്റ്റിസായി യു.യു. ലളിത് ചുമതലയേറ്റശേഷം ഊന്നല്‍ നല്‍കുന്നത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനാണ്.
കാലപ്പഴക്കത്താലും മറ്റും പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞ കേസുകളും തീര്‍പ്പാക്കുന്നുണ്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വെള്ളിയാഴ്ച നടത്തിയ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ലളിത് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
നാലുദിവസത്തിനിടെ 1293 മിസ്‌ലേന്യസ് കേസുകളും 106 സ്ഥിരം കേസുകളും തീര്‍പ്പാക്കി. 440 ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും തീര്‍പ്പാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























