തല മാത്രം പുറത്ത്.. രാവിലെ 6 മണിക്ക് സ്ലാബിട്ട് മൂടാത്ത ഓടയിൽ വീണ പോത്തിനെ പുറത്തെടുതത്ത് 10 മണിക്ക്... 3 മണിക്കൂറോളം ജീവന്മരണ പോരാട്ടം ഒടുവിൽ ആഴമേറിയതും ഇടുങ്ങിയതുമായ ഓടയിൽ കുടുങ്ങിയ പോത്തിനെ പുറത്തെടുത്തു...

സ്ലാബിട്ട് മൂടാത്ത ഓടയിൽ വീണ പോത്തിന് 3 മണിക്കൂറോളം ജീവന്മരണ പോരാട്ടം. തല മാത്രം പുറത്തായി ആഴമേറിയതും ഇടുങ്ങിയതുമായ ഓടയിൽ കുടുങ്ങിയ പോത്തിനെ നാട്ടുകാരും നഗരസഭാ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും ഏറെ അധ്വാനിച്ചാണ് പുറത്തെടുത്തത്. പോത്തിന് സാരമായ പരുക്കുണ്ട്. ഇന്നലെ രാവിലെ 6 മണിയോടെയാണ് വലിയകുളം ജംക്‌ഷനു സമീപം പുല്ല് തിന്നാനെത്തിയ പോത്ത് സമീപത്തെ മലിനജലം നിറഞ്ഞ ഓടയിൽ വീണത്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഒന്നര മണിക്കൂർ ശ്രമിച്ചിട്ടും പോത്തിനെ ഉയർത്താൻ കഴിഞ്ഞില്ല. തുടർന്ന് നഗരസഭ മുൻ കൗൺസിലർ സുനിൽ ജോർജ് നഗരസഭയുടെ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ സൈജനെ സഹായത്തിനു വിളിച്ചു.പൊതുമരാമത്ത് വകുപ്പ് നിർമിച്ച ഓടകൾക്കു മൂടിയില്ലാത്തതു നഗരത്തിൽ പലയിടത്തും അപകടമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം തിരക്കേറിയ മുല്ലയ്ക്കൽ തെരുവിൽ ഓടയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മുൻ നഗരസഭാ ഉദ്യോഗസ്ഥൻ ഇപ്പോഴും ചികിത്സയിലാണ്
https://www.facebook.com/Malayalivartha
























