Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

 സംസ്ഥാനത്ത് എട്ടു ജില്ലകളിലെ 66 പഞ്ചായത്തുകള്‍ക്ക് തീരദേശ നിയന്ത്രണമേഖല വ്യവസ്ഥകളില്‍ ഇളവ്

03 SEPTEMBER 2022 09:29 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് എട്ടു ജില്ലകളിലെ 66 പഞ്ചായത്തുകള്‍ക്ക് തീരദേശ നിയന്ത്രണമേഖല വ്യവസ്ഥകളില്‍ ഇളവ്. ഈ പഞ്ചായത്തുകളെ നിര്‍മാണ നിയന്ത്രണങ്ങളുള്ള സി.ആര്‍ സെഡ്-മൂന്നാംവിഭാഗത്തില്‍നിന്ന് കൂടുതല്‍ ഇളവുകളുള്ള രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞദിവസം ചേര്‍ന്ന തീരദേശ മാനേജ്മെന്റ് അതോറിറ്റി യോഗം അംഗീകരിക്കുകയുണ്ടായി.

ഇതോടെ മത്സ്യത്തൊഴിലാളികളുടെ ആവാസസ്ഥലം ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഇളവ് ലഭിക്കും. ധാതുഖനന സാധ്യതയുള്ള ആറു പഞ്ചായത്തുകള്‍ക്ക് മാറ്റം അനുവദിക്കാനിടയില്ല. സി.ആര്‍സെഡ്- മൂന്നാം വിഭാഗത്തിലുള്ള 175 പഞ്ചായത്തുകളെ രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്ന് 2011 മുതല്‍ കേരളം ആവശ്യപ്പെട്ടുവരുന്നു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലെ 66 പഞ്ചായത്തുകളെയാണ് മാറ്റാന്‍ ധാരണയായത്.


ഈ മാറ്റത്തിന് ചില നിബന്ധനകള്‍ കേന്ദ്രം മുന്നോട്ടുവെച്ചു. 66 പഞ്ചായത്തുകളിലും ദുരന്തനിവാരണ അതോറിറ്റിയുടെ പ്ലാന്‍ ഏര്‍പ്പെടുത്തണം. കേന്ദ്ര ആണേവാര്‍ജ വകുപ്പ് സര്‍വേനടത്തി ധാതുലവണങ്ങളുള്ള പ്രദേശങ്ങളായി കണ്ടെത്തുകയും ഭാവിയില്‍ ഖനനംനടത്താനായി അടയാളപ്പെടുത്തുകയും ചെയ്ത മേഖലകളടങ്ങുന്ന പഞ്ചായത്തുകളെ സി.ആര്‍സെഡ്- മൂന്നില്‍നിന്ന് രണ്ടിലേക്ക് മാറ്റാന്‍ അനുമതി
നല്‍കില്ല. ഇതനുസരിച്ച് ഈ പട്ടികയിലുള്‍പ്പെട്ട തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തുകളും സി.ആര്‍.സെഡ് മൂന്നില്‍ത്തന്നെ തുടര്‍ന്നേക്കും.

2011ല്‍ കേന്ദ്രം പുറത്തിറക്കിയ തീരദേശ പരിപാലന നിയമത്തിലാണ് ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. തീരദേശ മേഖലയെ സി.ആര്‍.െസഡ്. ഒന്നുമുതല്‍ നാലുവരെ വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തീരുമാനം കേരളത്തിന് നേട്ടമാണെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന പരിസ്ഥിതി സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു.

ഇളവ് ലഭിക്കുന്ന പഞ്ചായത്തുകളിതൊക്കെയാണ് ആലപ്പുഴ: അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്.

എറണാകുളം: ചെല്ലാനം, ചേരാനെല്ലൂര്‍, എളംകുന്നപ്പുഴ, കടമക്കുടി, കുമ്പളം, കുമ്പളങ്ങി, മുളവുകാട്, നായരമ്പലം, ഞാറക്കല്‍, വരാപ്പുഴ.
കണ്ണൂര്‍: അഴീക്കോട്, ചെറുകുന്ന്, ചിറക്കല്‍, ചൊക്ലി, കല്ലിശ്ശേരി, കണ്ണപുരം, മാട്ടൂല്‍, ന്യൂ മാഹി, പാപ്പിനിശ്ശേരി, രാമന്തളി, വളപട്ടണം.

കാസര്‍കോട്: അജാനൂര്‍, ചെങ്ങള, മോഗ്രല്‍-പുത്തൂര്‍, പള്ളിക്കര, പള്ളൂര്‍പെരിയ, തൃക്കരിപ്പൂര്‍, ഉദുമ.

കോഴിക്കോട്: അത്തോളി, അഴിയൂര്‍, ബാലുശ്ശേരി, ചേളന്നൂര്‍, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചോറോട്, എടച്ചേരി, ഏറാമല, കക്കോടി, കോട്ടൂര്‍, മാവൂര്‍, മൂടാടി, നടുവന്നൂര്‍, ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍, തലക്കുളത്തൂര്‍, തിക്കോടി, തിരുവള്ളൂര്‍, ഉള്ളിയേരി.

മലപ്പുറം: ചേലേമ്പ്ര, തേഞ്ഞിപ്പലം, വാഴക്കാട്, വാഴയൂര്‍

തൃശ്ശൂര്‍: പാവറട്ടി.

തിരുവനന്തപുരം: ആണ്ടൂര്‍ക്കോണം, ചെങ്കല്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കരുംകുളം, കോട്ടുകാല്‍, മംഗലപുരം, വക്കം, വെങ്ങാനൂര്‍.

നിയന്ത്രണങ്ങള്‍ ഇങ്ങനെ
സി.ആര്‍സെഡ്-1

പുതുതായി ഒരു നിര്‍മാണപ്രവര്‍ത്തനവും അനുവദിക്കില്ല. എന്നാല്‍ കേന്ദ്ര ആണവോര്‍ജ വകുപ്പിന്റെ പദ്ധതികള്‍, ട്രാന്‍സ്മിഷന്‍ ലൈന്‍ ഉള്‍പ്പടെയുള്ളവ കടന്നുപോകുന്നതിനുള്ള പൈപ്പ് ലൈനുകള്‍ തുടങ്ങിയവ നിര്‍മിക്കാം.

സി.ആര്‍.െസഡ്-2

റോഡുകളുടെയും കെട്ടിടങ്ങളുടെയും കരഭാഗത്തുള്ള പ്രദേശത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കാം. പ്രദേശത്തെ ലോക്കല്‍ ടൗണ്‍ പ്‌ളാനുകളും രാജ്യത്തെ നിയമങ്ങളും പാലിക്കണം. ഉപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്ലാന്റുകള്‍ നിര്‍മിക്കാം. ഭക്ഷ്യഎണ്ണ, വളം, ഭക്ഷ്യധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ അപകടസാധ്യതയില്ലാത്ത ഉത്പന്നങ്ങളുടെ സംഭരണത്തിനുള്ള സൗകര്യങ്ങള്‍ നിര്‍മിക്കാം.

സി.ആര്‍സെഡ്-3

കടലില്‍നിന്ന് കരഭാഗത്തേക്ക് 200 മീറ്ററും ജലാശയങ്ങളില്‍നിന്ന് കരഭാഗത്തേക്ക് 100 മീറ്ററുമുള്ള പ്രദേശത്ത് ഒരു നിര്‍മാണപ്രവര്‍ത്തനവും അനുവദിക്കില്ല. കെട്ടിടങ്ങളില്‍ നിബന്ധനകളോടെ അറ്റകുറ്റപ്പണി നടത്താം. വേലിയേറ്റ നിരപ്പില്‍നിന്ന് 100 മീറ്ററിനും 200 മീറ്ററിനും ഇടയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവാസ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സമഗ്രമായ പദ്ധതിപ്രകാരം നിര്‍മിക്കാനും അനുവദിക്കുന്നതാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (25 minutes ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (49 minutes ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (1 hour ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (4 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (4 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (4 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (4 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (4 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (4 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (4 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends