Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് രാജ്യംവിട്ട മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സ ശ്രീലങ്കയില്‍ തിരിച്ചെത്തി.... ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഗോതബയ കൊളംബോയിലെ വിമാനത്താവളത്തിലെത്തിയത്

03 SEPTEMBER 2022 09:46 AM IST
മലയാളി വാര്‍ത്ത

ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് രാജ്യംവിട്ട മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സ ശ്രീലങ്കയില്‍ തിരിച്ചെത്തി.... ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഗോതബയ കൊളംബോയിലെ വിമാനത്താവളത്തിലെത്തിയത്.

ജനരോഷം കടുത്തതിനെത്തുടര്‍ന്ന് ജൂലായ് 13നായിരുന്നു ഗോതബയ നാടുവിട്ടത്. അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിമാരും എംപിമാരും വിമാനത്താവളത്തിലെത്തിയിട്ടുണ്ടായിരുന്നു. മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ കൊളംബോയില്‍ സര്‍ക്കാര്‍ അനുവദിച്ച വസതിയിലാണ് ഗോതബയ താമസിക്കുന്നത്.

കനത്ത പൊലീസ് കാവലിലായിരുന്നു അദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത്. രാജ്യം വിട്ടതിന് പിന്നാലെ മാലിദ്വീപ്, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശക വിസയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റിന്റെ വസതിയിലേക്ക് പതിനായിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ഇരച്ചുകയറുന്നതിന് മുമ്പേ ഗോതബയയെ സൈന്യം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് മാലിദ്വീപിലേയ്ക്ക് കടന്നത്. അവിടെ നിന്ന് സിംഗപ്പൂരിലേയ്ക്കും പിന്നാലെ തായ്‌ലാന്‍ഡിലേക്കും എത്തി.

നിലവില്‍ അദ്ദേഹത്തിനെതിരെ ശ്രീലങ്കയില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഔദ്യോഗികമായി രാജി വയ്ക്കുന്നതിന് മുമ്പായി ഗോതബയ രാജ്യം വിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (6 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (6 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (6 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (6 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (6 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (6 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (6 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (6 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (6 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (6 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (6 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (6 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (6 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (7 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

Malayali Vartha Recommends