ഇനി എം.ബി.രാജേഷ് മന്ത്രിയായി തിളങ്ങും, സ്പീക്കര്‍ സ്ഥാനം ഇന്ന് രാജിവെയ്ക്കും, വകുപ്പുകളെ കുറിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പ്രതികരണം, സഭാനാഥനാകാന്‍ എ.എൻ ഷംസീർ, മുന്‍ സ്പീക്കര്‍മാരില്‍ നിന്നെല്ലാം ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കും, പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റുമെന്ന് നിയുക്ത സ്പീക്കര്‍

മന്ത്രിയായിരുന്ന എം.വി.ഗോവിന്ദന്‍ രാജിവച്ചതിനെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ച എം.ബി.രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവക്കും. ചൊവാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും.
എന്നാൽ വകുപ്പുകളെ കുറിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏത് വകുപ്പാണെങ്കിലും ആ വകുപ്പിനെ കുറിച്ച് ആഴത്തില്‍ പഠിക്കുക മനസിലാക്കുക. ആ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിനുള്ള പരിശ്രമമാണ് ഉണ്ടാകുകയെന്നും നിയുക്ത മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
രാജേഷിന് പകരം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിനെ സ്പീക്കറാകും. എംബി രാജേഷിന്‍റെയും എഎന്‍ ഷംസീറിന്‍റെയും പേര് മുന്നിലുണ്ടായിരുന്നെങ്കിലും സ്പീക്കറുടെ സ്ഥാനത്തേക്ക് ഷംസീറിനെ പരിഗണിച്ച തീരുമാനം വളരെ അപ്രതീക്ഷിതമായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഷംസീര്‍ എംഎല്‍എയാകുന്നത്. അതുകൊണ്ടുതന്നെ മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് ഉറപ്പായിരുന്നു.
സ്പീക്കര്‍ പദവിയുടെ മഹത്വത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രതികരണം. മുന്‍ സ്പീക്കര്‍മാരില്‍ നിന്നെല്ലാം ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കും. ഇരുപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടുപോകുമെന്നും ഷംസീര്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റും. രാഷ്ട്രീയ പ്രവര്‍ത്തനം വെറും കക്ഷിരാഷ്ട്രീയം മാത്രമല്ല. രാഷ്ട്രീയം പറയേണ്ട ഘട്ടം വരുമ്പോൾ രാഷ്ട്രീയം പറയും. തന്നെപ്പറ്റി ഒരു മുൻ വിധിയും ആർക്കും ഉണ്ടാവേണ്ടതില്ലെന്നും ഷംസീര്‍ പറഞ്ഞു...
https://www.facebook.com/Malayalivartha
























