ലക്ഷാധിപതിയായത് അവശേഷിച്ച ആ മൂന്നു ടിക്കറ്റിലൂടെ... ഓട്ടോറിക്ഷാ ഡ്രൈവറെ തേടി ഭാഗ്യമെത്തിയത് അപ്രതീക്ഷിതമായി.....ലോട്ടറി വില്‍പനക്കാരന്റെ പക്കല്‍ അവശേഷിച്ച കാരുണ്യ പ്ലസിന്റെ മൂന്ന് ടിക്കറ്റുകളില്‍ ഒന്നിനാണ് ഭാഗ്യം കടാക്ഷിച്ചത്

ലക്ഷാധിപതിയായത് അവശേഷിച്ച ആ മൂന്നു ടിക്കറ്റിലൂടെ... ഓട്ടോറിക്ഷാ ഡ്രൈവറെ തേടി ഭാഗ്യമെത്തിയത് അപ്രതീക്ഷിതമായി.....ലോട്ടറി വില്‍പനക്കാരന്റെ പക്കല്‍ അവശേഷിച്ച കാരുണ്യ പ്ലസിന്റെ മൂന്ന് ടിക്കറ്റുകളില്‍ ഒന്നിനാണ് ഭാഗ്യം കടാക്ഷിച്ചത്.
കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഓട്ടോ ഡ്രൈവര്‍ക്ക് ലഭിച്ചത്. പാര്‍ഥസാരഥി റോഡ് ചുങ്കത്ത് വീട്ടില്‍ ബെന്നിക്കാണ് (58) ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. പിജി 455383 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സെപ്റ്റംബര്‍ 1ന് ആയിരുന്നു നറുക്കെടുപ്പ് നടന്നത്.
അവശേഷിച്ച മൂന്ന് ടിക്കറ്റില്‍ ഒന്നിലൂടെയാണ് ബെന്നി ലക്ഷാധിപതിയായത്. 80 ലക്ഷത്തിന് പുറമെ മറ്റു 2 ടിക്കറ്റുകള്‍ക്ക് 8,000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചിട്ടുണ്ട്. ഒളരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോയുമായി പോയി തിരികെ വരുമ്പോഴായിരുന്നു ടിക്കറ്റുകള്‍ ബെന്നി വാങ്ങിയത്. പാന്തോട് സെന്ററിലെ ഓട്ടോ ഡ്രൈവറാണ് ബെന്നി.
സമ്മാനാര്‍ഹമായ ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കണ്ടശാംകടവ് ശാഖയില്‍ ഏല്‍പിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ബെന്നിക്ക് മുന്‍പ് ചെറിയ തുകകളൊക്കെ സമ്മാനമായി കിട്ടിയിട്ടുണ്ട്. അന്നാസ് ആണ് ബെന്നിയുടെ ഭാര്യ. ഷാരോണ്‍ ദീപ്തി, ട്വിങ്കിള്‍ റോസ്, അമല്‍ ജ്യോതി എന്നിവരാണ് മക്കള്‍. സമ്മാനത്തുക മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി ഉപയോഗിക്കുമെന്നു ബെന്നി.
"
https://www.facebook.com/Malayalivartha























