അനധികൃത മദ്യവിൽപന നടത്തി : രണ്ടുപേർ അറസ്റ്റിൽ; നിരവധി കുപ്പികളിലായി 24.900 ലിറ്റർ വിദേശമദ്യമാണ് പിടിച്ചത്

കൊല്ലത്ത് മദ്യ വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. മദ്യ കച്ചവടം നടത്തിയതിനെ തുടർന്നാണ് രണ്ടുപേരെ എക്സൈസ് പിടികൂടിയത്. മൈലക്കാട് താഴം പടിഞ്ഞാറ്റതിൽ മഞ്ചാടിയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ അമ്പിളികുമാർ(51), മീനാട് ഈസ്റ്റ് ഹൗസിൽ പല്ലൻ എന്നു വിളിക്കുന്ന ദിലീപ്(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം ചാത്തന്നൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാത്തന്നൂർ കോതേരി, മീനാട് ഭാഗങ്ങളിൽ നിന്നുമാണ് ഇവർ പിടിയിലായത്. മാത്രമല്ല നിരവധി കുപ്പികളിലായി 24.900 ലിറ്റർ വിദേശമദ്യമാണ് പിടിച്ചത്.
സംയുക്തമായി നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ആർ. ജി. വിനോദ്, എ.ഷിഹാബുദീൻ, ജോണ്.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു ഓ.എസ്, സിജിൽ.ഐ, ജ്യോതി ജെ, വനിതാ സിവിൽ എക്സൈസ് ഓഫീസിൽ ദിവ്യ.എസ്, റാണി സൗന്ദര്യ എന്നിവരും പങ്കെടുത്തു. സംഭവത്തിനു പിന്നാലെ പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha























