മന്ത്രിസഭ മൊത്തത്തിൽ പൊളിയുന്നു; സ്പീക്കർ പദവിയും കണ്ണൂരിലേക്ക്; പിണറായിയുടെ തേപ്പിന്റെ പുതിയ റിപ്പോർട്ട്

നിരവധി അഭ്യുഹങ്ങൾക്കൊടുവിൽ സ്പീക്കറും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്. ഈ സംഭവത്തോടെ സംസ്ഥാന ഭരണം പൂർണമായും കണ്ണൂരിന്റെ കൈയിലേക്ക് മാറി കഴിഞ്ഞു. കേരളത്തിലെ സിപിഎമ്മിന്റെ നിയന്ത്രണം മുഴുവൻ കണ്ണൂരിലാണെന്ന വാദത്തെ ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ് എ എൻ ഷംസീറിന്റെ സ്പീക്കർ പദവി.
പക്ഷേ അതോസമയം തന്നെ എം വി ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറിയായി പ്രഖ്യാപനം വന്നതിന് ശേഷം മാധ്യമപ്രവർകരുടെ കണ്ണൂർ അധികാരത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞത് ഞങ്ങളൊക്കെ കണ്ണൂർ വിട്ട് സംസ്ഥാന വ്യാപകമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാളെത്രയായി എന്നായിരുന്നു.
മാത്രമല്ല സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ നേതാക്കളുടെയൊക്കെ അടിത്തറ ഇപ്പോഴും കണ്ണൂർ തന്നെയാണ്. നിലവിൽ സ്പീക്കർ പദവി കൂടി എത്തുന്നതോടെ കണ്ണൂർ ജില്ലയ്ക്ക് സംസ്ഥാന ഭരണത്തിലും പാർട്ടിയിലും കരുത്ത് വർധിക്കുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























