സതീശൻ ഇത് ഇരന്ന് വാങ്ങിയത്; ഉമ തോമസിന്റെ വാക്കിൽ പ്രതിപക്ഷ നേതാവ് ചൂളിപ്പോയി ; പലര്‍ക്കും പി.ടിയോടുള്ള പക തീര്‍ന്നിട്ടില്ല

മകനെനെതിരെ തിരിഞ്ഞവർക്കെതിരെ ഉമ തോമസ്. ലഹരിമരുന്നു കേസുമായി പി.ടി.തോമസിന്റെ മകന് ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതികരിച്ച് ഉമ തോമസ് രംഗത്ത് എത്തിയത്. ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയത്.
ഇന്നലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശത്തെത്തുടർന്നാണ് വിവാദങ്ങൾക്ക് തുടക്കമായത്. ''തനിക്ക് ഏറെ അടുപ്പമുള്ള കുട്ടി ഇന്ന് ലഹരിക്ക് അടിമയാണെന്നാണ് വി.ഡി.സതീശൻ നിയമസഭയിൽ വികാരാധീനനായി പറഞ്ഞത്.
'' തനറെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്, എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. മാത്രമല്ല പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കി. പക്ഷേ ഇന്ന് ലഹരിക്ക് അടിമയാണ്. രണ്ട് തവണ ലഹരി വിമോചന കേന്ദ്രത്തിലാക്കി. അവൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണെന്നും സതീശൻ പറഞ്ഞതിന് പിന്നാലെയാണ് ഉമ തോമസിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























