പൈവളിഗെ കര്‍ഷക സമര പോരാളിയും തുളുനാട്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത എ. അബൂബക്കര്‍ അന്തരിച്ചു

പൈവളിഗെ കര്‍ഷക സമര പോരാളിയും തുളുനാട്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത എ. അബൂബക്കര്‍ (90) അന്തരിച്ചു. സി.പി.എം മുന്‍ ജില്ലാ കമ്മിറ്റയംഗമാണ്.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി വിശ്രമത്തിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണ?പ്പെട്ടത്.
സി.പി.എം അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, ദീര്‍ഘകാലം മഞ്ചേശ്വരം, കുമ്പള ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഔദ്യോഗിക പദവികളില്‍ നിന്ന് ഒഴിവായ ശേഷവും പാര്‍ട്ടി പരിപാടികളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.
"
https://www.facebook.com/Malayalivartha























