Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്! മരുമകൻ മുഹമ്മദ് റിയാസിനെ പൂർണമായി സംരക്ഷിച്ച് പിണറായി; ഷംസീറിനെ ഒതുക്കിയത് ഒരു സിനിമാ കഥയെ വെല്ലുന്ന തരത്തിൽ, വിവാദങ്ങൾക്കിടെ, ഒളിയമ്പാണെങ്കിലും എ.എൻ. ഷംസീറിന്റെ ആദ്യ പരസ്യപ്രതികരണം വൈറലായി

03 SEPTEMBER 2022 03:25 PM IST
മലയാളി വാര്‍ത്ത

മരുമകൻ മുഹമ്മദ് റിയാസിനെ പൂർണമായി സംരക്ഷിച്ചു കൊണ്ട് ഷംസീറിനെ പിണറായി ഒതുക്കിയത് ഒരു സിനിമാ കഥയെ വെല്ലുന്ന തരത്തിലായിരുന്നു. ഇത് പിണറായിയുടെ തീർത്തും ഇൻറലിജൻറായ ഒരു മൂവായിരുന്നു. ചികിത്സക്കായി ചെന്നൈയിലേക്ക് പോകുന്നതിന് മുമ്പാണ് ഷംസീറിനെ മന്ത്രിയാക്കണമെന്ന് കോടിയേരി പിണറായിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം തീർച്ചയായും പരിശോധിക്കാമെന്ന് പിണറായി ഏറ്റു. തിരികെയെത്തിയ പിണറായി വിശദമായ ആലോചനകൾക്ക് ശേഷമാണ് ഷംസീറിനെ സ്പീക്കറാക്കാൻ തീരുമാനിച്ചത് .ഇതായിരുന്നു അദ്ദേഹത്തിൻ്റെ ബുദ്ധിപൂർവമായ നീക്കം.

ഷംസീറിനെ മന്ത്രിയാക്കുന്നതിനോട് പിണറായിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. മുഹമ്മദ് റിയാസിന് ഷംസീർ എന്നും ഭീഷണിയായിരുന്നു. കരാറുകാരും എം എൽ എ മാരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് റിയാസ് പറഞ്ഞതാണ് ഏറ്റവുമൊടുവിൽ വിവാദമായത്. ഇതിനെ പ്രതിരോധിക്കാൻ ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് എ.എൻ.ഷംസീർ എം എൽ എ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. ഇത് റിയാസിനെ ലക്ഷ്യം വച്ചു കൊണ്ടുള്ള കുത്തായിരുന്നു.

വെള്ളം എന്ന ഹിറ്റ് സിനിമയിലെ പഞ്ച് ഡയലോഗാണ് എ എൻ. ഷംസീർ എംഎൽഎ പ്രയോഗിച്ചത്. കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരുന്നതു സംബന്ധിച്ചു മന്ത്രി മുഹമ്മദ് റിയാസും എ.എൻ. ഷംസീറും തമ്മിലുള്ള ഭിന്നത പരസ്യമായ സാഹചര്യത്തിൽ ഡയലോഗിനു രാഷ്ട്രീയമാനം കൂടി കൈവന്നു. വിവാദങ്ങൾക്കിടെ, ഒളിയമ്പാണെങ്കിലും എ.എൻ. ഷംസീറിന്റെ ആദ്യ പരസ്യപ്രതികരണമായിരുന്നു ഇത്.

സംസ്ഥാന സിനിമാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ടുള്ള ഫെയ്സ്ബുക് പോസ്റ്റിന്റെ തലക്കെട്ടായാണ് എ.എൻ. ഷംസീർ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. വെള്ളം സിനിമയിൽ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണു ജയസൂര്യ അവതരിപ്പിച്ചതും മികച്ച നടനുള്ള പുരസ്കാരം നേടിയതും. സിനിമയിൽ മുരളിയോട്, സിദ്ദിഖ് അവതരിപ്പിച്ച ഡോക്ടർ കഥാപാത്രമാണീ ഡയലോഗ് പറയുന്നത്.

ചില എംഎൽഎമാർ പൊതുമരാമത്തു കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാൻ വരുന്നത് അവസാനിപ്പിക്കണമെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞതോടെയാണ് രണ്ട് നേതാക്കളും തമ്മിലുളള ഭിന്നത മറനീക്കിയത്. മന്ത്രിയെ കരാറുകാർക്കൊപ്പം കാണാൻ പോയ എം എൽ എ ഷംസീറാണെന്ന് പിന്നീട് നവ മാധ്യമങ്ങൾ എഴുതി. ഷംസീറിൻെറ ഹൃദയത്തിനേറ്റ കുത്തായിരുന്നു ഇത്. സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ എ.എൻ. ഷംസീർ റിയാസിൻ്റെ നിലപാടിനെ ചോദ്യം ചെയ്യുകയും എംഎൽഎമാരെ വിലക്കുന്ന അഹങ്കാരത്തിന്റെ ഭാഷ വേണ്ടെന്നു പറയുകയും ചെയ്തുവെന്ന വാർത്തകൾ പുറത്തുവരികയും ചെയ്തു. മന്ത്രിയാകാൻ കഴിയാത്തതിലുള്ള പ്രതിഷേധം ഏറെ നാളായി മനസിൽ കൊണ്ടു നടക്കുന്ന ഷംസീർ സി പി എം യോഗത്തിൽ തകർത്തടിക്കുകയാണ് ചെയ്തത്.

ഷംസീറിന്റെ വിയോജിപ്പു മറ്റു ചില എംഎൽഎമാരും ഏറ്റുപിടിച്ചതായി മാധ്യമങ്ങളിൽ വാർത്തകളിലുണ്ടായിരുന്നു. ഇതോടെ സ്വന്തം മണ്ഡലത്തിലെ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരാമെന്നും മറ്റു മണ്ഡലങ്ങളിലെ കരാറുകാരുമായി വരരുതെന്നുമാണ് പറഞ്ഞതെന്നുമുള്ള പരസ്യ വിശദീകരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇതു മുന്നണി നിലപാടാണെന്നും റിയാസ് വിശദീകരിച്ചു. ഷംസീറാകട്ടെ, നിയമസഭാ കക്ഷി യോഗത്തിലെ പരാമർശങ്ങൾ സംബന്ധിച്ച വാർത്ത നിഷേധിക്കാനോ വിശദീകരിക്കാനോ ഇതുവരെ തയാറായിട്ടില്ല.

മന്ത്രി റിയാസിന്റേതാണു പാർട്ടി നിലപാടെന്നു സിപിഎം അന്നത്തെ സംസ്ഥാന ആക്ടിങ്സെക്രട്ടറി എ. വിജയരാഘവൻ വ്യക്തമാക്കിയതും ഷംസീറിനു തിരിച്ചടിയാണെന്നാണു വിലയിരുത്തൽ. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനായ റിയാസും സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറിയായ എ.എൻ.ഷംസീറും തമ്മിലുള്ള അഭിപ്രായഭിന്നത പുറത്തു വന്നതിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്. എന്നാൽ, റിയാസിന്റെ നിലപാടിനൊപ്പം തന്നെയാണു സിപിഎം നിൽക്കുന്നത്. റിയാസ് മുഖ്യമന്ത്രിയുടെ മരുമകൻ ആയിരിക്കുന്ന കാലത്തോളം സി പി എമ്മിൻ്റെ നിലപാടിൽ മാറ്റമില്ല.


ഷംസീറിൻ്റെ എഫ്.ബി പോസ്റ്റ് സംബന്ധിച്ച് ചില വിശദീകരണങ്ങൾ ഷംസീറുമായി ബന്ധപ്പെട്ടവർ തന്നെയാണ് പുറത്ത് വിട്ടത്.സാധാരണ ഗതിയിൽ ഇത്തരം പരാമർശങ്ങൾ ഒരു എം എൽ എ യു ടെ ഭാഗത്ത് നിന്നും വരുമ്പോൾ മാധ്യമങ്ങൾ അതിൽ പിടിക്കാറില്ല. പോസ്റ്റിലുള്ള കുത്തുകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയാൽ മാത്രമേ അവർ അതിൽ പിടിക്കുകയുള്ളു. ഇത്തരത്തിൽ റിയാസിനെ എന്നും നേരിടാൻ തയ്യാറായി നിന്ന എം എൽ എ ആണ് ഷംസീർ. നാളെ റിയാസ് മന്ത്രിയല്ലാതായി തീർന്നാലും ഷംസീർ ഒരു ഭീഷണിയായിരിക്കും.


സ്പീക്കർ കാൺട് സ്പീക്ക് എന്ന ഷംസീറിൻ്റെ മറുപടി അദ്ദേഹത്തിൻ്റെ അതൃപ്തിയാണ് വ്യക്തമാക്കുന്നത്. തന്നെ മന്ത്രിയാക്കുമെന്നാണ് ഷംസീർ പ്രതീക്ഷിച്ചത്. ചികിത്സക്ക് ചെന്നൈയിലേക്ക് തിരിക്കുന്നതിന് മുമ്പ് തന്നെ സഖാവ് മന്ത്രിയാക്കും എന്ന ഉറപ്പ് കോടിയേരി നൽകിയിരുന്നു. എം.വി.ഗോവിന്ദൻ്റെ മന്ത്രി സ്ഥാനമാണ് ഷംസീർ ആഗ്രഹിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എന്ന നിലയിൽ തനിക്ക് തിളങ്ങാമെന്ന് ഷംസീർ കരുതിയിരുന്നു.


എ. എൻ. ഷംസീറിനെതിരെ കണ്ണൂരിലെ സിംഹം പി ജയരാജൻ രംഗത്തെത്തിയിട്ട് കുറച്ച് കാലമായി . സി. ഒ. ടി. നസീർ വധശ്രമകേസിൽ തന്നെ പ്രതി ചേർക്കാനുള്ള ചില സി പി എം നേതാക്കളുടെ തന്ത്രമാണ് ജയരാജൻ പൊളിച്ചത് ഷുക്കൂർ, ഷുഹൈബ്, കതിരൂൾ മനോജ് കേസുകളിൽ പ്രതി സ്ഥാനത്തുള്ള പി. ജയരാജൻ പുതിയൊരു കേസ് കൂടി തന്റെ തലയിൽ ചാരാനുള്ള ശ്രമമാണ് തകർത്തത്. സി ഒടി നസീർ വധശ്രമക്കേസ് ആദ്യം വിവാദമായപ്പോൾ തന്നെ ജയരാജന്റെ തലയിൽ ചാരാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ അക്കാര്യം മുൻകൂട്ടി കണ്ട ജയരാജൻ നസീറിനെ ആശുപത്രിയിൽ ചെന്നു കാണുകയും തന്റെ നിരപരാധിത്വം വ്യക്തമാക്കുകയും ചെയ്തു. തന്നെ വടകരയിൽ നിർത്തി തോൽപ്പിക്കാൻ പാർട്ടി ശ്രമിച്ചെന്ന പരാതി ജയരാജന്റെ ഉള്ളിലുണ്ട്.


വടകരയിലെ സ്ഥാനാർത്ഥിത്വം തന്റെ ജില്ലാ സെക്രടറി സ്ഥാനം ഇല്ലാതാക്കാനുള്ള കരു നീക്കത്തിന്റെ ഭാഗമാണെന്ന് ഏറെ നാളായി ജയരാജൻ സംശയിക്കുന്നു. അതിൽ കുറച്ചധികം സത്യങ്ങളുണ്ട്. കാരണം ജയരാജനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ തന്നെ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. സാധാരണ ഒരാളെ സ്ഥാനാർത്ഥിയാക്കുമ്പോൾ അയാൾ പാർട്ടിയിൽ വഹിക്കുന്ന സ്ഥാനം ഒഴിവാക്കാറില്ല. എന്നാൽ ജയരാജനെ മത്സരിപ്പിച്ചതു സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനായിരുന്നു.


വളരെ നേരത്തെ തന്നെ ജയരാജൻ പിണറായിയുടെയും കേടിയേരിയുടെയും കണ്ണിലെ കരടായിരുന്നു. ജയരാജൻ തങ്ങൾക്കു മേലെ പറക്കുന്നു എന്ന പരാതിയാണ് ഇരുവർക്കും ഉണ്ടായിരുന്നത്. അതിന് വളം വളയ്ക്കാൻ ജയരാജന്റെ സുഹ്യത്തുക്കൾ എന്ന ഭാവേനെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ശുതുക്കൾ ശ്രമിക്കുകയും ചെയ്തു. അവരാണ് ജയരാജനെ പ്രകീർത്തിച്ച് ആൽബം ഇറക്കിയത്. ഒറ്റനോട്ടത്തിൽ ഇതെല്ലാം ജയരാജനെ നന്നാക്കാനാണെന്ന് തോന്നുമായിരുന്നെങ്കിലും അതായിരുന്നില്ല വാസ്തവം. ഷംസീറാണ് പി.ജെക്കെതിരെ കണ്ണൂരിൽ ചരടുവലിക്കുന്നത്.


ജയരാജനെ എതിർക്കാൻ മുരളി വന്നപ്പോൾ തന്നെ ജയരാജൻ തോൽക്കുമെന്ന് സി പിഎം നേതാക്കൾക്ക് അറിയാമായിരുന്നു. തോറ്റാൽ ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്നും അറിയാമായിരുന്നു. അതിനെ തുരങ്കം വയ്ക്കാനാണ് നസീർ വധശ്രമ കേസ് ജയരാജന്റെ തലയിൽ ചാരാൻ ശ്രമിച്ചത് . ഇതിനു പിന്നിൽ ഷംസീർ ആണെന്ന കാര്യം ജയരാജൻ സംശയിക്കുന്നു. സി ഒടി നസീറിനെ കണ്ട ജയരാജൻ ഇക്കാര്യം നസീറിനോട് പറഞ്ഞതായാണ് സൂചന. സി പി എം ജില്ലാ സമ്മേളനത്തിൽ സിഐഫ് ഐ നേതാക്കളെ ഉപയോഗിച്ച് ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിപ്പിച്ചത് ഷംസീറാണ്. ജയരാജനെ പ്രകീർത്തിക്കുന്ന ആൽബവും ഫ്ലക്സും വിവാദമാക്കിയതും ഷംസീർ തന്നെയാണെന്നാണ് ജയരാജൻ പക്ഷം പറയുന്നത്. ഷംസീർ സി പിഎം സംസ്ഥാന കമ്മിറ്റിയുടെ പൂർണ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്നും ജയരാജന് അറിയാം.


കോടിയേരിയുടെ വിശ്വസ്തനാണ് ഷംസീർ. തലശേരി കോടിയേരിയുടെ മണ്ഡലമാണ്. അവിടെ ഷംസീറിനെ നിയോഗിച്ചത് കോടിയേരിയാണ്. കോടിയേരി പറയുന്നതെല്ലാം ചെയ്യാനാണ് ഷംസീറിനെ നിയോഗിച്ചിരിക്കുന്നത്. നസീറിനെതിരായ ആക്രമണം അന്വേഷിക്കണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് ജയരാജനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി കമ്മീഷനെ നിയമിച്ചത്. എന്നാൽ ഷംസീറിനെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്.. കെ. മുരളീധരനും മുല്ലപള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കൾ നസീർ വധത്തിൽ ജയരാജനെ പ്രതികൂട്ടിൽ നിർത്താൻ ശ്രമിച്ചപ്പോൾ തന്നെ സഹായിക്കാൻ ഒരു സിപിഎം നേതാവും എത്താത്തത് ജയരാജനെ വല്ലാതെ വേദനിപ്പിച്ചു. പിന്നീട് ഖാദി ബോർഡ് വൈസ്ചെയർമാനാക്കി പി.ജയരാജനെ പിണറായി ആക്ഷേപിച്ചു.ഷംസീർ സ്പീക്കറും രാജേഷ് മന്ത്രിയുമാകുമ്പോൾ ഒരിക്കലും മന്ത്രിയാകാത്ത പി.ജയരാജൻ ശരിക്കും വിഷമിക്കും. പ്രത്യേകിച്ചും കണ്ണൂരിലെ തൻ്റെ പഴയ ശത്രുവാണ് ഷംസീർ എന്ന് പി.ജയരാജൻ മറക്കില്ല.


പിണറായി സർക്കാരിൻ്റെ കാലത്ത് ഷംസീറിന് ഒന്നും മിണ്ടാനാവില്ല. ഇതു തന്നെയാണ് മുഖ്യമന്ത്രി ലക്ഷ്യമിട്ടത്. നിയമസഭ ചേരുമ്പോൾ മാത്രമാണ് ഷംസീറിൻ്റെ റോൾ. ഇതിൻ്റെ ജാള്യത ഷംസീറിനുണ്ട്. തനിക്ക് പണി കിട്ടിയതാണെന്ന് ഷംസീറിനറിയാം. പണി കേട്ടും കണ്ടുമറിഞ്ഞ മുഹമ്മദ് റിയാസ് ഇപ്പോൾ ഏറെ സന്തോഷിക്കുന്നുണ്ടാവും.സഭയിൽ ഏറെ നിയന്ത്രിക്കാൻ പാടുപെട്ടിട്ടുള്ള ആളാണ് ഷംസീർ. അദ്ദേഹത്തെ സഭാ നാഥനാക്കിയാൽ എന്തു സംഭവിക്കുമെന്ന് കണ്ടറിയം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (1 hour ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (1 hour ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (2 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (5 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (5 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (5 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (5 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (5 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (5 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (5 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends