Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

പിണറായി സര്‍ക്കാരില്‍ നിന്ന് സജി ചെറിയാനു പിന്നാലെ അടുത്തതായി വീഴുന്ന വിക്കറ്റ് മന്ത്രി ശിവന്‍കുട്ടി? നിയമസഭ മുന്‍പ് അടിച്ചുതകര്‍ത്ത കേസില്‍ വിചാരണാക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്ന മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളിയതോടെ ഭാവികാര്യം ആശങ്കയിൽ...

03 SEPTEMBER 2022 03:32 PM IST
മലയാളി വാര്‍ത്ത

പിണറായി സര്‍ക്കാരില്‍ നിന്ന് സജി ചെറിയാനു പിന്നാലെ അടുത്തതായി വീഴുന്ന വിക്കറ്റ് മന്ത്രി ശിവന്‍കുട്ടിയെന്ന് ന്യായമായി സംശയിക്കാം. മന്ത്രി ഗോവിന്ദനു മുന്‍പോ പിന്‍പോ ശിവന്‍കുട്ടിയുടെ രാജിയെന്നേ അറിയേണ്ടതുള്ളു. അതോ അറും പരാജയമെന്ന് പേരു കേള്‍പ്പിച്ച മന്ത്രി വീണ ജോര്‍ജിനെ പുറത്താക്കുമോ എന്നതിലും സംശയമുണ്ട്. നിയമസഭ മുന്‍പ് അടിച്ചുതകര്‍ത്ത കേസില്‍ വിചാരണാക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്ന മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളിയതോടെ ശിവന്‍കുട്ടിയുടെ ഭാവികാര്യം ഏറെക്കുറെ തീര്‍ച്ചയായിരിക്കുന്നു. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആസന്നഭാവിയില്‍ രാജിയല്ലാതെ മറ്റ് വഴികളൊന്നുമില്ല.

നിയമസഭയിലെ മേശകസേരകളും മൈക്കും മറ്റ് ഉപകരണങ്ങളും അടിച്ചു തകര്‍ത്ത സംഭവത്തില്‍ ശിവന്‍കുട്ടി ഉള്‍പ്പെടെ പ്രതികളെ കോടതി ശിക്ഷിക്കുമെന്ന് തീര്‍ച്ചയായിരിക്കെ കോടതി നടപടികള്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് സിപിഎം പിന്‍വലിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഈ മാസം പതിനാലിന് വിചാരണാകോടതിയില്‍ ഹാജരാകണമെന്നാണ് തിരുവനന്തപുരത്തെ മജിസ്‌ട്രേട്ട് കോടതി ഉത്തരവായിരിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസാ മന്ദിരം അടിച്ചുതകര്‍ത്ത കേസില്‍ അടിസ്ഥാനരഹിതമായ സാങ്കേതികവാദങ്ങള്‍ ഇനി ഉന്നയിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശിവന്‍കുട്ടിക്കു പുറമേ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ. എന്നിവര്‍ അടക്കം നിരവധി പേരാണ് കേസിലെ പ്രതികള്‍. കോടതി ഈ കേസില്‍ ശിക്ഷിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന നിലവിലെ എംഎല്‍എമാരായ മഹാന്‍മാര്‍ക്കെല്ലാം നിയമസഭാംഗത്വം നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.

ബാര്‍ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷ അംഗങ്ങള്‍ കയ്യാങ്കളിക്കു മുതിര്‍ന്നതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്നത്തെ കൈയേറ്റത്തിനും നശീകരണത്തിലും മുന്‍നിരയിലുണ്ടായിരുന്നത് ശിവന്‍കുട്ടിയാണ്. ഹൈക്കോടതി വിചാരണ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിന് പിന്നാലെ കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിക്കാന്‍ കോടതി തയാറല്ല.

നിലവില്‍ മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരേ, മുന്‍പ് നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോടതി വിചാരണാ നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ അത് പലതരം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചേക്കും. ഈ നിലയില്‍ അടുത്തുവരുന്ന മന്ത്രിസഭാ പുനസംഘടനയില്‍ ശിവന്‍കുട്ടിയെ ഒഴിവാക്കാനും പകരം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി അവരോധിക്കാനും സിപിഎം ആലോചിക്കുന്നുണ്ട്.നിയമസഭാ കയ്യാങ്കളി കേസ് നിലവില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്. കേസില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനാണ് കോടതി കേസിലെ ആറ് പ്രതികളോടും സെപ്റ്റംബര്‍ 14ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.മുന്‍പ് നിരവധി തവണ കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചപ്പോഴൊക്കെ വിവിധ കാരണങ്ങള്‍ ഉന്നയിച്ച് പ്രതികള്‍ ഹാജരായിരുന്നില്ല.

ഇതിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 14ന് പ്രതികള്‍ക്ക് ഹാജരാകാനുള്ള അവസാന അവസരമാണെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നാണ് മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഇപ്പോഴും പറഞ്ഞുനടക്കുന്നത്. തങ്ങള്‍ അതിക്രമം കാട്ടിയിട്ടില്ലെന്നും വാച്ച് ആന്റ് വാര്‍ഡുകാരും പൊലീസുകാരുമാണ് അതിക്രമം കാട്ടിയതെന്നും ഇവര്‍ പറഞ്ഞുനടക്കുന്നു. പോലീസും മറ്റും സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ശിവന്‍കുട്ടി അടക്കമുള്ളവരുടെ വാദം.

മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ മാത്രമല്ല സ്പീക്കറുടെ ഡയസ്സില്‍ കയറിയതെന്നും തോമസ് ഐസക്ക്, സുനില്‍കുമാര്‍, ശ്രീരാമകൃഷ്ണന്‍,കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ ഉള്‍പ്പെടെ ഇരുപതു പേര്‍ സ്പീക്കറുടെ ഡയസ്സില്‍ കയറിയെന്നാണ് ശിവന്‍കുട്ടിയുടെ വിചിത്രമായ വാദം. ഇലക്ട്രോണിക് പാനല്‍ നശിപ്പിച്ചു എന്നാണ് വി ശിവന്‍കുട്ടിക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇലക്ട്രോണിക് പാനലിന് കേടുപാടുണ്ടായില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നെങ്ങനെയാണ് തനിക്കെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ പാടില്ലെന്നാണ് ശിവന്‍കുട്ടിയുടെ വാദം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (1 hour ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (1 hour ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (2 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (5 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (5 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (5 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (5 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (5 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (5 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (5 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends