Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

'സ്വന്തം ലൈംഗിക തൃപ്തിക്ക് സ്വന്തം രക്തത്തെ ഒരമ്മ ഉപയോഗപ്പെടുത്തിയെന്ന വാർത്ത അവിശ്വസനീയമായി തോന്നിയത് ഞാനും ഒരമ്മയും സ്ത്രീയുമായത് കൊണ്ടല്ല. മറിച്ച് ആയിരം അച്ഛന്മാരിൽ ഒരച്ഛനെങ്കിലും മകളോട് കാമം തോന്നിയാലും കോടി അമ്മമാരിൽ ഒരമ്മയ്ക്ക് പോലും സ്വന്തം മകനോട് അങ്ങനെയൊരു വികാരം ഉണ്ടാവില്ലെന്ന ധാർമ്മികതയെ മുൻനിറുത്തിയാണ്...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

03 SEPTEMBER 2022 04:06 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് മകനെ അമ്മ പീഡനത്തിന് ഇരയാക്കി എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്. പിന്നാലെ അത് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിക്കുകയുണ്ടായി. ഇപ്പോഴിതാ ഇതിനെ മുൻനിർത്തി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്.

'സ്വന്തം ലൈംഗിക തൃപ്തിക്ക് സ്വന്തം രക്തത്തെ ഒരമ്മ ഉപയോഗപ്പെടുത്തിയെന്ന വാർത്ത അവിശ്വസനീയമായി തോന്നിയത് ഞാനും ഒരമ്മയും സ്ത്രീയുമായത് കൊണ്ടല്ല. മറിച്ച് ആയിരം അച്ഛന്മാരിൽ ഒരച്ഛനെങ്കിലും മകളോട് കാമം തോന്നിയാലും കോടി അമ്മമാരിൽ ഒരമ്മയ്ക്ക് പോലും സ്വന്തം മകനോട് അങ്ങനെയൊരു വികാരം ഉണ്ടാവില്ലെന്ന ധാർമ്മികതയെ മുൻനിറുത്തിയാണ്' എന്ന് ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

നെഞ്ചുലയ്ക്കുന്ന വേദനയോടെ, കരളിൽ ആയിരം ആണികൾ തറയുന്ന നോവോടെ മാത്രമേ കടയ്ക്കാവൂരിലെ ഫാബ്രിക്കേറ്റഡ് പോക്സോ കേസിനെ കുറിച്ച് ഓർക്കാൻ കഴിയൂ. ഒരമ്മ തൻ്റെ പതിനാലു വയസ്സുകാരൻ മകനെ പീഡിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായി എന്ന വാർത്ത ഉള്ളുലയ്ക്കുന്ന വേദനയോടെയാണ് അന്ന് വായിച്ചത്. പതിവു പോലെ ഓൺലൈൻ മാധ്യമങ്ങളും ( സത്യത്തിനൊപ്പം നില്ക്കാനുറച്ച ചില ഓൺലൈൻ മാധ്യമങ്ങളൊഴികെ) കമന്റ് തൊഴിലാളികളും മനോധർമ്മമനുമ്പരിച്ച്‌ മത്സരിച്ച് ആ സ്ത്രീയ്ക്കെതിരെ വിധിയെഴുത്ത് തുടർന്നപ്പോൾ ഒരമ്മയ്ക്ക് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. അതിനാൽ തന്നെ ആ അമ്മയ്ക്ക് അനുകൂലമായി എഴുതുകയും ചെയ്തു.

അതിന്റെ പേരിൽ ഒരു പാട് അധിക്ഷേപങ്ങളും കുലസ്ത്രീ ആരോപണങ്ങളും കേട്ടിരുന്നു. ഒരു മുൻപരിചയവും ഇല്ലാതിരുന്ന ആ സ്ത്രീയുടെ അവസ്ഥയോർത്ത് മനസ്സ് വല്ലാതെ നീറിപ്പിടഞ്ഞത് ആ വാർത്തയിൽ സത്യത്തിന്റെ ഒരംശം പോലുമില്ലെന്ന തിരിച്ചറിവിന്മേലാണ്. ചില വാർത്തകൾ കേൾക്കുന്ന മാത്രയിൽ തന്നെ ചില intuitions മനസ്സിൽ ഉടലെടുക്കാറുണ്ടല്ലോ. മാതൃത്വമെന്ന വാക്ക് പാടിപ്പതിഞ്ഞ പോലെ അത്ര പരിശുദ്ധമൊന്നുമല്ലെന്ന് ചില സമകാലിക സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും സ്വന്തം ലൈംഗിക തൃപ്തിക്ക് സ്വന്തം രക്തത്തെ ഒരമ്മ ഉപയോഗപ്പെടുത്തിയെന്ന വാർത്ത അവിശ്വസനീയമായി തോന്നിയത് ഞാനും ഒരമ്മയും സ്ത്രീയുമായത് കൊണ്ടല്ല. മറിച്ച് ആയിരം അച്ഛന്മാരിൽ ഒരച്ഛനെങ്കിലും മകളോട് കാമം തോന്നിയാലും കോടി അമ്മമാരിൽ ഒരമ്മയ്ക്ക് പോലും സ്വന്തം മകനോട് അങ്ങനെയൊരു വികാരം ഉണ്ടാവില്ലെന്ന ധാർമ്മികതയെ മുൻനിറുത്തിയാണ്.

വിവാഹ ബന്ധം വേർപ്പെടുത്താതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ഭർത്താവ് , ജീവനാംശവും കേന്നുമായി ഭാര്യ മുന്നോട്ടിറങ്ങാതിരിക്കാൻ ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എറിഞ്ഞ ഒരു കുരുക്കായിരുന്നു ആ കേസ് . അതിനയാൾ കരുവാക്കിയത് സ്വന്തം മകനായ പതിനാലുകാരനെ. ! അതായിരുന്നു ഏറ്റവും നീചമായ, നികൃഷ്ടമായ കാര്യവും. ഒരു അമ്മയെ അപമാനിക്കാവുന്നതിന്റെ ഏറ്റവും നികൃഷ്ഠമായ തലത്തിലാണ് ഈ പകപ്പോക്കൽ നടന്നിരിക്കുന്നത്. ആ സ്ത്രീയുടെ അവസ്ഥ എത്രമേൽ പരിതാപകരമായിരുന്നുവെന്ന് ഒന്നോർക്കുക. സമൂഹത്തിന്റെ മുന്നിൽ അവർ മാതൃത്വത്തെ അതിനിഷ്ഠൂരമായി പിച്ചിച്ചീന്തിയ ഒരുവളായി മാറി. ഈ ലോകത്തിലെ തന്നെ ഏറ്റവും പരിപാവനമായ ഒരു ബന്ധത്തെ നിമിഷ നേര ആസക്തിക്കായി ഉപയോഗിച്ചവളായി ചാപ്പ കുത്തപ്പെട്ടു. ജയിലിൽ കിടന്ന ഓരോ

നിമിഷവും ആ അമ്മ ഉമിത്തീയിൽ വെന്തുരുകുന്ന പോലെ നീറിപ്പടർന്നിട്ടുണ്ടാവണം. ഒരുത്തൻ വിവാഹബന്ധം ഒഴിയാതെ മറ്റൊരുത്തിയുമായി ജീവിക്കാൻ വേണ്ടി, ഭാര്യയ്ക്ക് ജീവനാംശം കൊടുക്കാതിരിക്കാൻ വേണ്ടി കളിച്ച നാടകത്തിൽ നഷ്ടം മുഴുവൻ സംഭവിച്ചത് നിരപരാധിയായ ഒരു സ്ത്രീക്കാണ്. ഇതൊരു കള്ളക്കേസാണെന്നു തെളിഞ്ഞ പക്ഷം ഈ പൊതു സമൂഹത്തിനു ചെയ്യേണ്ടുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. എന്നിട്ട് നമ്മളത് ചെയ്തോ? പൊതു സമൂഹം ചെയ്തില്ലെങ്കിലും സ്ത്രീവിമോചനത്തിനും സ്ത്രീ സുരക്ഷയ്ക്കും അഹോരാത്രം പണിയെടുക്കുന്നവരുണ്ടായിരുന്നു. അവരിലാരെങ്കിലും ആ സ്ത്രീക്ക് വേണ്ടി ശബ്ദിച്ചോ? ഇത്തരം നീചപ്രവൃത്തി ചെയ്ത ഭർത്താവിനെതിരെ എന്ത് നടപടി സ്വീകരിച്ചു?

ആ ദുഷ്ടനായ ഭർത്താവിനെ ഈ കേസിൽ തീർപ്പുണ്ടാകുന്ന വരെ ഗൾഫിൽ പോകാൻ അനുവദിക്കരുതായിരുന്നു.. ഒപ്പം വിവാഹ ബന്ധം ഒഴിയാതെ മറ്റൊരു വിവാഹം കഴിച്ച അവനെതിരെ മുത്തലാഖ് നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യവുമായി മുന്നിൽ നില്ക്കണമായിരുന്നു . എന്നിട്ട് അങ്ങനെ വല്ലതും നടന്നിരുന്നുവോ? കള്ള കേസ് ചമക്കുന്നതിനു കൂട്ടുനിന്ന എല്ലാ വ്യക്‌തികളെയും ഉദ്യോഗസ്ഥരേയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുന്നതിനൊപ്പം ഇത്തരം നീചമായ ഒരു കേസ് ചമക്കുന്നതിനു ഉപദേശം നൽകിയ നാറിയ വക്കീലിന്റെ സന്നത് ക്യാൻസൽ ചെയ്യുന്നതിന് ബാർ കൌൺസിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായും മുന്നിൽ നില്ക്കണമായിരുന്നു. ഒന്നും നടന്നില്ല! നടക്കില്ല! കാരണം ഇത് അൽ-ഖേരളമാണ്!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (1 hour ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (1 hour ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (2 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (5 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (5 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (5 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (5 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (5 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (5 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (5 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends