ചെറുവിമാനങ്ങള്‍ കേരളത്തിലെ 4 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് സര്‍വീസുകള്‍ തുടങ്ങിയാലും വലിയ സാധ്യതകൾ, തലസ്ഥാനത്ത് നിന്ന് യൂറോപ്പിലേക്കും യുഎസിലേക്കും വിമാന സര്‍വീസുകളുടെ സാധ്യത, വിമാന കമ്പനികളുടെ പ്രതിനിധികള്‍ക്ക് തിരുവനന്തപുരത്തിന്റെ സാധ്യതകള്‍ അവതരിപ്പിച്ച് ശശി തരൂര്‍ എം.പി

എയര്‍ലൈന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത വിമാന കമ്പനികളുടെ പ്രതിനിധികള്‍ക്ക് മുമ്പില്‍ തിരുവനന്തപുരത്തിന്റെ സാധ്യതകള്‍ തുറന്നുകാട്ടി ശശി തരൂര്‍ എം.പി.തലസ്ഥാനത്തുനിന്ന് മൂന്നുമാസത്തിനിടെ 20,000 പേര്‍ യൂറോപ്പിലേക്കും 16,000 പേര്‍ അമേരിക്കയിലേക്കും പോകുന്നതായി കണ്ടെത്തി. തിരുവനന്തപുരത്തിന്റെ ടൂറിസം, മെഡിക്കല്‍ തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍കൂടി ചൂഷണം ചെയ്താല്‍ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹോട്ടല്‍ ഒ ബൈ താമരയില്‍ നടന്ന എയര്‍ലൈന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത വിമാന കമ്പനികളുടെ പ്രതിനിധികള്‍ക്കു മുമ്പില്‍ തിരുവനന്തപുരത്തിന്റെ സാധ്യതകള്‍ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിവരിച്ചത് . കൂടാതെചെറുവിമാനങ്ങള്‍ കേരളത്തിലെ നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് സര്‍വീസുകള്‍ ആരംഭിച്ചാല്‍പ്പോലും വലിയ സാധ്യതകളാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.
ഭാവിയിലേക്കുള്ള അടിസ്ഥാന സൗകര്യവികസനത്തിന് ഇന്നുതന്നെ നിക്ഷേപം നടത്തുകയാണ് അദാനി ഗ്രൂപ്പിന്റെ നയമെന്ന് അദാനി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജീത് അദാനി പറഞ്ഞു. തിരുവനന്തപുരം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയുടെ വികസനം തങ്ങള്‍ക്ക് പരമപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
30-ഓളം വിമാന കമ്പനികളുടെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, എം.പി.മാരായ അടൂര്‍ പ്രകാശ്, എന്‍.കെ.പ്രേമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ്, തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുന്നാള്‍ ഗൗരി പാര്‍വതിബായി, ക്രിസ് ഗോപാലകൃഷ്ണന്‍, വി.കെ.മാത്യൂസ്, ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























