Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന... വാഹനവകുപ്പ് ഓഫീസുകളില്‍ നിന്നും പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ... പിടിക്കപ്പെടാതെ ഇരിക്കാന്‍ കൈക്കൂലി ഗൂഗിള്‍ പേ വഴി; കൈക്കൂലി പണം ഇടാനായി ഏജന്റുമാര്‍ പ്രത്യേകമായി ബാങ്ക് അക്കൗണ്ട് എടുത്ത് എ.ടി.എം കാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും

03 SEPTEMBER 2022 11:01 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ മോട്ടര്‍ വാഹനവകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ. പിടിക്കപ്പെടാതെ ഇരിക്കാന്‍ കൈക്കൂലി ഗൂഗിള്‍ പേ വഴി; കൈക്കൂലി പണം ഇടാനായി ഏജന്റുമാര്‍ പ്രത്യേകമായി ബാങ്ക് അക്കൗണ്ട് എടുത്ത് എ.ടി.എം കാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഏജന്റുമാരില്‍ നിന്ന് ഓണ്‍ലൈനായും കൈക്കൂലി വാങ്ങുന്നതായും തെളിവുകള്‍ ലഭിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.

മൂവാറ്റുപുഴ ആര്‍.ടി ഓഫീസിലെ കൈക്കൂലി ഇടപാടും ഇതിലും തന്ത്രപരമാണ്. കൈക്കൂലി പണം ഇടാനായി ഏജന്റുമാര്‍ പ്രത്യേകമായി ബാങ്ക് അക്കൗണ്ട് എടുക്കുകയും അതിന്റെ എ.ടി.എം കാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയുമാണ് ചെയ്തത്. 5 എ.ടി.എം കാര്‍ഡുകള്‍ പിടിച്ചെടുത്തു.

ആര്‍.ടി ഓഫീസുകളില്‍ സംശയാസ്പദമായി കണ്ട പത്തിലേറെ ഏജന്റുമാരില്‍ നിന്നും വന്‍തോതില്‍ പണവും പിടിച്ചെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസില്‍ സൂക്ഷിക്കേണ്ട പല രേഖകളും ഏജന്റുമാരുടെ കയ്യിലിരിക്കുന്നതായും കണ്ടെത്തി. വിജിലന്‍സ് ഐ.ജി ഒ.വെങ്കിടേഷ്, എസ്.പി ഋ.ട.ബിജുമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളില്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മിലുള്ള വഴിവിട്ട ഇടപാടുകള്‍ വര്‍ധിച്ചെന്നും ഏജന്റുമാര്‍ മുഖേനെയല്ലാതെ ചെല്ലുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ നിരസിക്കുന്നുവെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇന്നലെ വൈകിട്ട് മിന്നല്‍ പരിശോധനക്ക് ഇറങ്ങിയത്.

ഏജന്റുമാരുടെ ഓഫീസുകളിലും ഒരേസമയം വിജിലന്‍സ് കയറി. പല ഓഫീസുകളിലും കണ്ടത് കൈക്കൂലി ഇടപാടിന്റെ ഞെട്ടിക്കുന്ന കാഴ്ചകള്‍. പിടിക്കപ്പെടാതെ ഇരിക്കാന്‍ ഗൂഗിള്‍ പേ വഴിയാണ് പലയിടങ്ങളിലും കൈക്കൂലിയുടെ കൈമാറ്റം. കോട്ടയത്തെ ഓഫീസില്‍ ഒന്നേകാല്‍ ലക്ഷവും അടിമാലിയില്‍ തൊണ്ണൂറ്റിയേഴായിരവും ചങ്ങനാശേരിയില്‍ 72000വും ഇത്തരത്തില്‍ കൈമാറിയെന്ന് കണ്ടെത്തി.

കഴിഞ്ഞദിവസം കോട്ടയത്ത് സ്ഥലം പോക്കുവരവ് ചെയ്യാന്‍ 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസര്‍ ജേക്കബ് തോമസിനെയാണ് കോട്ടയം വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയുടെ പട്ടയം കിട്ടിയ സ്ഥലം പോക്കുവരവ് ചെയ്തു നല്‍കുന്നതിനായി ജേക്കബ് തോമസ് 15000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി രണ്ടുമാസം മുന്‍പ് നല്‍കിയ അപേക്ഷ ഇയാള്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. അപേക്ഷകന്‍ നിരന്തരം ഇതിനായി വില്ലേജ് ഓഫീസിലെത്തിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറായില്ല. ഒടുവില്‍ കൈക്കൂലിയായി 15,000 രൂപ നല്‍കിയാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം പോക്കുവരവ് ചെയ്തുകൊടുക്കാമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. ഇതോടെ അപേക്ഷകന്‍ വിജലന്‍സിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പ്രാഥമിക പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിന് പരാതിയില്‍ കഴമ്ബുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ബ്ലൂഫിലിം പൗഡര്‍ ഇട്ടു നല്‍കിയ 15000 രൂപ വിജിലന്‍സ് നിര്‍ദേശാനുസരണം വില്ലേജ് ഓഫീസില്‍ വച്ച് പരാതിക്കാരന്‍ വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. ഈ സമയം വില്ലേജ് ഓഫീസിന് പുറത്തായി കാത്തുനില്‍ക്കുകയായിരുന്നു വിജലന്‍സ് സംഘം. വില്ലേജ് ഓഫീസര്‍ പണം കൈപ്പറ്റുന്നതിനിടെ പെട്ടെന്ന് അവിടേക്ക് എത്തിയ വിജിലന്‍സ് ഡി വൈ എസ് പി വി.ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫീസറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

പുതിയതായി തുടക്കമിടുന്ന അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസം അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാന്‍ വിജിലന്‍സ് നടപടി തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ വിജിലന്‍സ് മേധാവി മനോജ് എബ്രഹാം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.

വിജിലന്‍സ് കേസുകളുകളില്‍ കുറ്റപത്രം വൈകരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഴിമതി കേസിലുള്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പ്രാഥമിക, ത്വരിതാന്വേഷണങ്ങള്‍ ശക്തിപ്പെടുത്തും. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനം കണ്ടെത്താനും കര്‍ശന നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയാല്‍ അഴിമതി കുറയുമെന്നും വിജിലന്‍സ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (1 hour ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (1 hour ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (2 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (5 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (5 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (5 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (5 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (5 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (5 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (5 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends