കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത.... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... മലയോര മേഖലകളില്‍ മഴ കനക്കുമെന്ന് അധികൃതര്‍,മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്ക്

കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത.... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... മലയോര മേഖലകളില്‍ മഴ കനക്കുമെന്ന് അധികൃതര്‍,മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്ക്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മലയോര മേഖലകളില്‍ മഴ കനക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha
























