ജീവനക്കാര്‍ക്ക് കൂപ്പണ്‍ അടിച്ചേല്‍പ്പിക്കില്ല.... കെ.എസ്.ആര്‍.ടി.സിയില്‍ നാളെ മുതല്‍ ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു....

ജീവനക്കാര്‍ക്ക് കൂപ്പണ്‍ അടിച്ചേല്‍പ്പിക്കില്ല.... കെ.എസ്.ആര്‍.ടി.സിയില്‍ നാളെ മുതല്‍ ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു....
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ കുടിശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ഇതിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കൈമാറി.
ശമ്പള വിതരണം വേഗം പൂര്‍ത്തിയാക്കും. ജീവനക്കാര്‍ക്ക് കൂപ്പണ്‍ അടിച്ചേല്‍പ്പിക്കില്ല. താത്പര്യമുള്ളവര്‍ വാങ്ങിയാല്‍ മതി. കെ.എസ്.ആര്‍.ടി.സിയുടെ ഗതി നിര്‍ണയിക്കുന്ന ചര്‍ച്ചയാണ് നാളെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുള്ളത്. ഡ്യൂട്ടി പരിഷ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കെ.എസ്.ആര്‍.ടിസിയില്‍ ശമ്പളത്തിന് പകരം നല്‍കുന്ന 18,500 രൂപയുടെ കൂപ്പണ്‍ ആവശ്യമുള്ള ജീവനക്കാര്‍ എടുത്താല്‍ മതിയെന്ന് മന്ത്രി ആന്റണി രാജു.
കൂപ്പണ്‍ ഹൈക്കോടതിയുടെ തീരുമാനമാണ്, സര്‍ക്കാര്‍ അടിച്ചിച്ചേല്‍പ്പിച്ചതല്ല. ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ ഹാന്റ്‌ലൂം തുടങ്ങിയ സ്ഥാപനങ്ങില്‍ നിന്ന് കൂപ്പണുപയോഗിച്ച് ജീവനക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാം. കൂപ്പണ്‍ വാങ്ങാത്തവര്‍ക്ക് ശമ്പളം കൊടുക്കുന്ന ഘട്ടത്തില്‍ കുടിശ്ശിക പണമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ശമ്പളം നല്‍കുന്നതിനായി ധനകാര്യ വകുപ്പ് അനുവദിച്ച 50 കോടി ഇന്ന് കെ.എസ്.ആര്‍.ടി.സിക്ക് കൈമാറും. എല്ലാ കാലത്തും സര്‍ക്കാരിനെ ആശ്രയിക്കാതിരിക്കാനാണ് ജീവനക്കാര്‍ക്ക് മുന്നില്‍ ചില നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുള്ളത്. തിങ്കളാഴ്ച മുഖ്യമന്ത്രിയും ജീവനക്കാരുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്കുശേഷം സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം നടപ്പാക്കാനായി മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും ബാദ്ധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha
























