തെരുവ് നായയുടെ ആക്രമണം ശക്തമാകുന്നു : ഏഴു പേർക്ക് പരിക്ക് ;തിരുവനന്തപുരം നഗരസഭ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം എന്ന് നാട്ടുകാർ

പേരൂർക്കടയിൽ തെരുവ് നായയുടെ ആക്രമണ. സംഭവത്തിൽ ഏഴു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കൊടുങ്ങാനൂർ സ്വദേശികളായ വേണു (53), രാജൻ (55), ഗീത (52), പ്രസന്നജിത്ത് (26), മുരളി (56), ആദിത്യൻ (17), ഇത് കൂടാതെ ഒരു കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ വാർഡിൽ ആണ് നാട്ടുകാർക്ക് തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്.
അതേസമയം റോഡിലൂടെ നടന്നു പോകുമ്പോഴാണ് ഭൂരിഭാഗം പേർക്കും നായയുടെ കടിയേറ്റത്. തുടർന്ന് വയറിലും കൈകളിലും കാലിലും രണ്ടുപേരുടെ മുഖത്തുമാണ് നായയുടെ കടിയേറ്റിരിക്കുന്നത്. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സംശയമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കടിയേറ്റവരെല്ലാം പേരൂർക്കട ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
നിലവിൽ കൊടുങ്ങാനൂർ വാർഡിലെ വിവിധ സ്ഥലങ്ങളിൽ നായ്ക്കൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ജനത്തിന് ഭീഷണിയുയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha
























