നീറ്റ് വസ്ത്ര വിവാദം ... നാല് വിദ്യാര്‍ഥിനികള്‍ ഇന്ന് വീണ്ടും പരീക്ഷയെഴുതും.... കൊല്ലം എസ്എന്‍ കോളജില്‍ ഇവര്‍ക്കായി ഒരുക്കിയ പ്രത്യേക കേന്ദ്രത്തില്‍ ഉച്ചയ്ക്ക് ഒന്നിനാണ് പരീക്ഷ നടക്കുക.

നീറ്റ് പരീക്ഷയ്ക്കിടെ ഉള്‍വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്ന് പരാതിപ്പെട്ട നാല് വിദ്യാര്‍ഥിനികളാണ് ഇന്ന് വീണ്ടും പരീക്ഷയെഴുതുക.
ജൂലൈ 17ന് കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളജില്‍ പരീക്ഷയെഴുതാനായി എത്തിയ കുട്ടികളുടെ ഉള്‍വസ്ത്രം അഴിച്ച് ദേഹപരിശോധന നടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പരീക്ഷാ നടത്തിപ്പ് ഏജന്‍സിയിലെ മൂന്ന് പേരും കോളജിലെ അനധ്യാപക ജീവനക്കാരുമുള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു.
അതേസമയം പരീക്ഷയ്ക്കിടയിലെ വസ്ത്ര പരിശോധന വിവാദമായതോടെ അന്വേഷണത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം. പരാതി നല്‍കിയവരെല്ലാം പരീക്ഷ എഴുതണമെന്ന് നിര്‍ബന്ധമില്ലെന്നും താല്‍പ്പര്യമുള്ളവര്‍ മാത്രം എഴുതിയാല്‍ മതിയെന്നുമാണ് നിര്‍ദ്ദേശമുള്ളത്.
"
https://www.facebook.com/Malayalivartha
























