ഓണം വാരാഘോഷത്തിന് മറ്റെന്നാള്‍ തുടക്കമാകും. ... സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികള്‍ 12 വരെ നടക്കും, സംസ്ഥാനതല ഉദ്ഘാടനം ചൊവ്വ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും., 32 വേദിയിലാണ് ഇത്തവണ ഓണാഘോഷം, 12ന് വൈകിട്ട് വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ വര്‍ണശബളമായ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമാകും

ഓണം വാരാഘോഷത്തിന് മറ്റെന്നാള്‍ തുടക്കമാകും. ... സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികള്‍ 12 വരെ നടക്കും, സംസ്ഥാനതല ഉദ്ഘാടനം ചൊവ്വ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും., 32 വേദിയിലാണ് ഇത്തവണ ഓണാഘോഷം.
12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികള്‍ നടക്കുമെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനശേഷം കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളം അരങ്ങേറും. ചലച്ചിത്ര താരങ്ങളായ അപര്‍ണ ബാലമുരളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കൈരളി ടിവിയുടെ ആഭിമുഖ്യത്തില്‍ വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയുമുണ്ടാകും.
തിരുവനന്തപുരം നഗരത്തില്‍ കവടിയാര്‍ മുതല്‍ കിഴക്കേകോട്ടവരെയും വെള്ളയമ്പലംമുതല്‍ ശാസ്തമംഗലം വരെയും കോവളത്തും ദീപാലങ്കാരമുണ്ടാകും.
കോവളം ക്രാഫ്റ്റ് വില്ലേജ്, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവ പുതിയ വേദികളാണ്. ഏഴ് ദിവസത്തെ പരിപാടികളില്‍ എണ്ണായിരത്തിലേറെ കലാകാരന്മാര്‍ പങ്കെടുക്കും. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഊഞ്ഞാലുകള്‍ ഒരുക്കും.
പൊതുജനങ്ങള്‍ക്കായി അത്തപ്പൂക്കള മത്സരവും തിരുവാതിര മത്സരവും സംഘടിപ്പിക്കും. കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കുന്നുണ്ട്.
12ന് വൈകിട്ട് വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ വര്‍ണശബളമായ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമാകും.
"
https://www.facebook.com/Malayalivartha






















