സർക്കാർ, അദാനിക്കൊപ്പം ചേർന്ന് സമരക്കാർക്കെതിരെ നീങ്ങുകയാണെന്നാണ് ആർച്ച് ബിഷപ്പിന്റെ പേരിലുള്ള സർക്കുലർ; വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപത; സർക്കുലർ പള്ളികളിൽ വായിച്ചു!

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങി ലത്തീൻ അതിരൂപത. ഇതിന്റെ പശ്ചാത്തലത്തിൽ ലത്തീൻ അതിരൂപത സർക്കുലർ പള്ളികളിൽ വായിച്ചു. സർക്കാർ, അദാനിക്കൊപ്പം ചേർന്ന് സമരക്കാർക്കെതിരെ നീങ്ങുകയാണെന്നാണ് ആർച്ച് ബിഷപ്പിന്റെ പേരിലുള്ള സർക്കുലറിലെ പ്രധാന വിമർശനം എന്നത്.
അതേസമയം, തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധസമരം ഇന്ന് ഇരുപതാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബാരിക്കേട് മറികടന്ന് പദ്ധതിപ്രദേശത്തേക്ക് കടക്കേണ്ട എന്നാണ് സമരസമിതിയുടെ തീരുമാനം എന്നത്. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരുമെന്ന് ആവർത്തിക്കുന്നതിനൊപ്പം തന്നെ 17ആം തീയതി വരെയുള്ള ഉപരോധ സമരത്തിന്റെ ക്രമവും പ്രഖ്യാപിച്ചിട്ടുമുണ്ട്. നാളെ ആർച്ച് ബിഷപ്പിൻറെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ ഉപവാസസമരവും നടത്തുന്നതാണ്.
https://www.facebook.com/Malayalivartha





















