പി സി ജോര്‍ജിന്റെ രഹസ്യമൊഴി വിനയായി; ഉമ്മന്‍ചാണ്ടി കുരുക്കിലേക്ക്; സോളാർ കേസിൽ വൻ ട്വിസ്റ്റ്

സോളാർ കേസ് വീണ്ടും ഉമ്മൻചാണ്ടിക്ക് കുരുക്കാകുന്നു. കഴിഞ്ഞ ദിവസം സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കിയതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടാകാൻ പോകുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ലാണ് മൊഴി നൽകിയത്.
അതേസമയം സിബിഐയുടെ അപേക്ഷ പ്രകാരമാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരി ആരോപണം ഉന്നയിക്കുന്നത്. തുടർന്ന് സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ അതൃപ്തിയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു.
മാത്രമല്ല ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി സമർപ്പിച്ചത്. പിന്നാലെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ 18 പേരുടെ പേരുകളുണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha





















