ചെങ്ങന്നൂരില്‍ മുളക്കുഴയില്‍ പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന തടിലോറിക്കു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന തടിലോറിക്കു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ ഇടതുരുത്തി സിബി ദേവസ്യയാണു (35) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45ന് ആയിരുന്നു അപകടം.
അതേസമയം രണ്ടു ദിവസം മുമ്പ് കൊല്ലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതിമാര്‍ക്ക് ദാരുണാന്തമുണ്ടായി. പുനലൂര്‍ ദേശീയപാതയിലെ കലയനാട് ജംങ്ഷനിലാണ് അപകടമുണ്ടായത്. നഗരസഭാ മുന്‍ കൗണ്‍സിലറും കലയനാട് ചൈതന്യ സ്‌കൂളിലെ പ്രിന്‍സിപ്പാളുമായ സിനി ലാലന്‍, ഭര്‍ത്താവ് ലാലന്‍ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഭാര്യയെ സ്‌കൂളിലേക്ക് കൊണ്ട് പോകുകയായിരുന്നു ഭര്‍ത്താവ്. ഇതിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയും ഇരുവരും ലോറിക്കടിയില്‍ അകപ്പെടുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു.
https://www.facebook.com/Malayalivartha





















