മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് കെ കെ ശൈല; അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം, പുരസ്‌കാരത്തിന് പരിഗണിച്ചത് നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്...

മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ പ്രമുഖ മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ചതായി റിപ്പോർട്ട്. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്. പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് കെ കെ ശൈലജയോട് പാര്‍ട്ടി നിര്‍ദേശിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്. നിപ, കൊവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്റെ ഭാഗമാണെന്ന് ശൈലജ എംഎല്‍എ അവാര്‍ഡ് നല്‍കുന്ന ഫൗണ്ടേഷന് മറുപടി നല്‍കിയത്.
കൂടാതെ ഫൗണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍. വിയറ്റ്‌നാമില്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണെന്നും സിപിഐഎം നിലപാടെടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha





















