സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ വിളിച്ച് കയറ്റി: യാത്രയ്ക്കിടെ വഴിതിരിച്ച് വിട്ട് ഇരുള്‍കുന്നിലെ വനപ്രദേശത്ത് എത്തിച്ച് ക്രൂരബലാത്സംഗം:- ഓട്ടോഡ്രൈവർ അറസ്റ്റിൽ

ഓട്ടോയില്‍ കയറിയ യുവതിയെ വഴിതിരിച്ച് വിട്ട് കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ മരുത അയ്യപ്പ്‍ പൊട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബു പിടിയിലായി. ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കരയിലെ കാട്ടില്‍കൊണ്ടുപോയായിരുന്നു പീഡനം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് ഏഴരയോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതി വഴിക്കടവില്‍നിന്ന് ഇയാളുടെ ഓട്ടോയില്‍ കയറിയത്.
എന്നാല്‍ യാത്രയ്ക്കിടെ ഇയാള്‍ ഓട്ടോ വഴിതിരിച്ച് വിടുകയും ഇരുള്‍കുന്നിലെ വനപ്രദേശത്തേക്ക് യുവതിയെ കൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് ഇവിടെവെച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ യുവതി പോലീസിന് പരാതി നല്‍കി.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേകസംഘം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കഴിഞ്ഞദിവസം പ്രതിയെ പിടികൂടുകയുമായിരുന്നു. വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ, എസ്.ഐ.മാരായ ഒ.കെ. വേണു, കെ.ജി. ജോസ്. സിവില്‍ പോലീസ് ഓഫീസര്‍മാരായ റിയാസ് ചീനി, സനൂഷ്, ഷീബ, സുനിത, പ്രസാദ്, ജിതിന്‍, ജോബിനി ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























