സീനിയേഴ്സ് സിഗരറ്റ് വലിക്കുന്നത് കണ്ടു: ആറാം ക്ലാസുകാരിയുടെ മുടി മുറിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥിനികൾ ; ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; സംഭവം കൊല്ലത്ത്

കൊല്ലത്ത് ആറാം ക്ലാസ്കാരിയുടെ മുടി മുറിച്ച് സീനിയേഴ്സ് വിദ്യാർത്ഥിനികൾ. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് പരാതി നൽകിയിരിക്കുന്നത്. മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരിലായിരുന്നു ആക്രമണം.
അതേസമയം കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം. 6 പേർ ചേർന്നാണ് പെൺകുട്ടിയുടെ മുടി മുറിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഹൈസ്‌കൂൾ വിദ്യാർത്ഥിനികളാണ് പെൺകുട്ടിയുടെ ഈ പ്രവർത്തി ചെയ്തെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസത്തെ ഓണഘോഷത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പെൺകുട്ടി പറയുന്നു. എന്നാൽ ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും സീനിയർ വിദ്യാർത്ഥിനികൾ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറയുന്നു.
സംഭവത്തെ തുടർന്ന് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി ഷാൾ ധരിച്ച് മുടി മറച്ചാണ് നടന്നിരുന്നത്. പിന്നീട്‍ ഭയന്ന് പോയ പെൺകുട്ടി രണ്ട് ദിവസങ്ങൾക്ക് ശേഷം വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇവർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു.
https://www.facebook.com/Malayalivartha
























