തിരുവനന്തപുരത്തെ ഫിഷ്‌നെറ്റ് ഫാക്ടറി സന്ദര്‍ശിക്കവേ ആഴക്കടല്‍ മത്സ്യബന്ധനത്തിന് രണ്ട് കൂറ്റന്‍ കപ്പലുകള്‍ കേരളത്തിന് വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

തിരുവനന്തപുരത്തെ ഫിഷ്‌നെറ്റ് ഫാക്ടറി സന്ദര്‍ശിക്കവേ ആഴക്കടല്‍ മത്സ്യബന്ധനത്തിന് രണ്ട് കൂറ്റന്‍ കപ്പലുകള്‍ കേരളത്തിന് വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . സഹകരണ വകുപ്പിന്റെ കൂടി ചുമതല അദ്ദേഹത്തിനുണ്ട്. ഇതിനുള്ള പദ്ധതി നിര്‍ദേശം സമര്‍പ്പിക്കാനായി തിരുവനന്തപുരത്തെ ഫിഷ്‌നെറ്റ് ഫാക്ടറി സന്ദര്‍ശിക്കവേയാണ് അമിത് ഷാ മത്സ്യഫെഡിന് നിര്‍ദേശം നല്‍കിയത്.
മൂന്ന് പുതിയ ഫിഷ് നെറ്റ് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. മത്സ്യഫെഡിന് കീഴില്‍ മുട്ടത്തറയില്‍ പ്രവര്‍ത്തിക്കുന്ന വലനിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കവേയാണ് അമിത്ഷാ ചില പദ്ധതി നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അനുവദിക്കാമെന്ന് ഉറപ്പു നല്‍കയിട്ടുള്ളത്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയില്‍ പെടുത്തി ഒന്നരക്കോടി വിലവരുന്ന 10 മത്സ്യബന്ധന കപ്പലുകള്‍ക്ക് നേരത്തേ അനുമതി ലഭിച്ചിട്ടുണ്ടായിരുന്നു.
ഇതിലും വലിയ, മത്സ്യസംസ്‌കരണത്തിനുകൂടി സൗകര്യമുള്ള കപ്പലുകള്‍ വാങ്ങാനുള്ള പദ്ധതി നിര്‍ദേശം നല്‍കാനാണ് അമിത് ഷാ ആവശ്യപ്പെട്ടത്. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്‍സിഡിസി അനുവദിക്കുന്ന വായ്പയുടെ പലിശ കുറയ്ക്കുന്ന കാര്യത്തില്‍ ആറുമാസത്തിനകം തീരുമാനമെടുക്കും.
മത്സ്യഫെഡിന്റെ ഫാമുകളില്‍ ടൂറിസം വികസനത്തിനുള്ള പദ്ധതിയിലും അമിത് ഷാ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുട്ടത്തറയിലുള്ളതുപോലെ മൂന്ന് പുതിയ ഫിഷ് നെറ്റ് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കാമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























