നരഹത്യാശ്രമം; മരവടി കൊണ്ട് 65കാരിയുടെ തലയ്ക്കടിച്ചു; കൗമാരക്കാരനെതിരെ കേസ്; സംഭവം കണ്ണൂരിൽ

അറുപത്തഞ്ചുകാരിയുടെ തലയില്‍ മരവടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തിൽ കൗമാരക്കാരനെതിരെ കേസ്. നിലവിൽ കൗമാരക്കാരനെതിരെ നരഹത്യാശ്രമം എന്ന കുറ്റം ചുമത്തി പരിയാരം പൊലീസാണ് കേസെടുത്തത്.
പാണപ്പുഴ പറവൂരി വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവരുടെ പെന്‍ഷന്‍ പണം തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ആക്രമണത്തെ തുടർന്ന് പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൗമാരക്കാരന്റെ ആക്രമണത്തിൽ ഇവര്‍ക്ക് എട്ട് തുന്നിലുണ്ട്. ഇവരുടെ പരാതിയിലാണ് കൗമാരക്കാരന്റെ പേരില്‍ പരിയാരം പൊലീസ് കേസെടുത്തത്. രക്ഷിതാവിന് നോട്ടീസ് നൽകിയശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി.
https://www.facebook.com/Malayalivartha






















