സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബസില്‍ നിന്ന് തെറിച്ചു വീണ സംഭവത്തില്‍ ഡ്രൈവര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്... മോട്ടര്‍ വാഹന വകുപ്പിന്റെ പ്രാഥമിക അന്യേഷണത്തിലാണ് സ്‌കൂള്‍ മാനേജ് മെന്റിനും െ്രെഡവര്‍ക്കും വീഴ്ച്ച പറ്റിയതായി കണ്ടെത്തിയത്, ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും ശുപാര്‍ശ ചെയത് മോട്ടര്‍ വാഹന വകുപ്പ്

അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വാഹനത്തിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്നു പോകുന്നത് തടയാനുള്ള സുരക്ഷ ഗ്ലാസ് ഷീല്‍ഡ് നഷ്ടമായതായി പരിശോധനയില്‍ കണ്ടെത്തി. സ്‌കൂളിലെ മറ്റ് ആറ് ബസുകള്‍ക്കും സമാന തകരാറുള്ളതായും കണ്ടെത്തി.
ഈ വാഹനങ്ങളില്‍ സുരക്ഷ ഫീല്‍ഡ് ഘടിപ്പിച്ചതിനു ശേഷം മാത്രമേ സര്‍വ്വീസ് നടത്താന്‍ അനുമതിയുള്ളു. വാഹന പരിശോധനക്ക് ശേഷം വിദശമായ റിപ്പോര്‍ട്ട് പോലീസ് തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ബസില്‍ അനുവദനീയമായതിലധികം വിദ്യാര്‍ത്ഥികളെ കയറ്റിയതായും കണ്ടെത്തി. ആലുവ അല്‍ ഹിന്ദ് സ്‌കൂളില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
"
https://www.facebook.com/Malayalivartha