റോഡുകളിലെ കുഴികള്‍.... പൊതുമരാമത്തു വകുപ്പിന്റെ പുതിയ റോഡുകള്‍ നിര്‍മ്മാണം കഴിഞ്ഞും, പഴയ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ക്കുശേഷവും, ആറു മാസത്തിനകം തകര്‍ന്നാല്‍ എന്‍ജിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

റോഡുകളിലെ കുഴികള്‍.... പൊതുമരാമത്തു വകുപ്പിന്റെ പുതിയ റോഡുകള്‍ നിര്‍മ്മാണം കഴിഞ്ഞും, പഴയ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ക്കുശേഷവും, ആറു മാസത്തിനകം തകര്‍ന്നാല്‍ ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
കുഴികള്‍ രൂപപ്പെട്ടാലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സര്‍ക്കുലറില്‍ വ്യക്തമാക്കി.
റോഡുകളുടെ പരിതാപകരമായ അവസ്ഥയും അതുകാരണം അടിക്കടിയുണ്ടാവുന്ന അപകട മരണങ്ങളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
നിര്‍മ്മാണമോ, അറ്റകുറ്റപ്പണിയോ പൂര്‍ത്തീകരിച്ചതായി ഇനി മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന റോഡുകള്‍ക്കാണ് ബാധകം. പ്രകൃതിദുരന്തത്താലാണ് തകര്‍ന്നതെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ കേസുണ്ടാവില്ല.
ക്രിമിനല്‍ നടപടികള്‍ ആവശ്യമാണെന്നു കണ്ടെത്തുന്ന ഏതു കേസിലും വിജിലന്‍സ് അന്വേഷണം നടത്താമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒരു വര്‍ഷത്തിനകം തകര്‍ന്നാല്‍ എന്‍ജിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കുമെതിരെ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വീഴ്ച കണ്ടെത്തിയാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും.
" f
https://www.facebook.com/Malayalivartha






















