വീട്ടമ്മയുടെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; കണ്ടെത്തിയത് മുറിക്കുള്ളിലെ കട്ടിലിനടിയില്‍ നിന്നും; കൊലപാതകമെന്ന് സംശയം ; മകന്റെ മൊഴി പരസ്പര വിരുദ്ധം

തിരുവനന്തപുരത്ത് വൃദ്ധയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൗഡിക്കോണത്ത് കല്ലത്തറ ഭഗവതി വിലാസം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിജയമ്മ (80) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് നിലവിൽ സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇവരെ വീട്ടിനുള്ളിലെ കട്ടിലിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാത്രമല്ല വൃദ്ധയുടെ ശരീരത്തിലും മുഖത്തും അടിയേറ്റ നിലയില്‍ ചതവുണ്ട്. കൂടാതെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും സംശയിക്കുന്നു.
വീട്ടിൽ വിജയമ്മയും ഇവര്‍ക്കൊപ്പം ഇരു കാലുകളുമില്ലാത്ത മകന്‍ ഗണേഷ് കുമാറുമായിരുന്നു ഇവിടെ താമസം. തുടർന്ന് മകനാണ് അമ്മ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. അതേസമയം തന്നെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്ന സാഹചര്യത്തില്‍ മകന്‍ മരണ വിവരം പറയാന്‍ വൈകിയതിന്റെ കാരണമാണ് പൊലീസ് തേടുന്നത്.
എന്നാൽ കാര്യങ്ങള്‍ തിരക്കിയിപ്പോള്‍ ഇയാള്‍ പരസ്പര വിരുദ്ധമായാണ് കാര്യങ്ങള്‍ പറയുന്നതെന്നും പൊലീസ് പറയുന്നു. നിലവിൽ ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തുടർന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണത്തെക്കുറിച്ച് വ്യക്തത വരൂ എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















