വടക്കാഞ്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : നാലുപേർക്ക് പരിക്ക്

വടക്കാഞ്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നാലുപേർക്കു പരിക്ക്. ചാത്തന്നൂർ ഭാഗത്തുനിന്ന് ഓട്ടുപാറ ഭാഗത്തേക്കു വരുകയായിരുന്നു. തുടർന്ന് ബൈക്കിൽ യാത്ര ചെയ്തിരുന്ന പട്ടണത്ത് വീട്ടിൽ മോഹൻദാസ് (46), സുധീന (30), അമൽദാസ് (12), അതീനദാസ് (3) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കുന്നംകുളം സംസ്ഥാന പാതയിൽ കാഞ്ഞിരക്കോട് സെന്ററിനടുത്താണ് അപകടം നടന്നത്. സൈഡ് റോഡിൽ നിന്ന് വന്നിരുന്ന ബൈക്ക് പെട്ടെന്ന് സംസ്ഥാന പാതയിലേക്കു കയറിയതു മൂലം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടുകയും ബൈക്കിൽ നിന്ന് ഇവർ വീഴുകയുമായിരുന്നു.
എന്നാൽ ഇടിച്ച ബൈക്ക് നിർത്താതെ പോകുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ ആക്ട്സ് പ്രവർത്തകർ ആണ് പരിക്കേറ്റവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്. ഇവർ പരുക്കുകളോടെ രക്ഷപ്പെട്ടെന്നാണ് കിട്ടുന്ന വിവരം.
https://www.facebook.com/Malayalivartha






















