ട്രാക്ക് പരിശോധിക്കുന്ന ട്രാക്കിലൂടെ ട്രെയിൻ വന്നു; ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം

തൃശൂരിൽ ട്രെയിൻ തട്ടി അപകടം. ട്രെയിൻ തട്ടിയതിനെ തുടർന്ന് റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിനാണ് സംഭവം നടന്നത്. രാവിലത്തെ ട്രാക്ക് പരിശോധനയ്ക്കിടെയാണ് പ്രമോദ് കുമാറിനെ ട്രെയിനിടിച്ചത്.
അതേസമയം തൃശൂരിൽ വടക്കാഞ്ചേരിക്കും പൂങ്കുന്നത്തിനും ഇടയിലാണ് അപകടം നടന്നത്. ട്രാക്ക് പരിശോധനയ്ക്കിടെ, പരിശോധിക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്തുള്ള ട്രാക്കിലേക്ക് മാറുകയായിരുന്നു.
എന്നാൽ, ഈ സമയത്ത് ഇതുവഴി വന്ന മെമു പ്രമോദ് കുമാറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തെ തുടർന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















