കരിപ്പൂരില്‍ കടത്തുസ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുമായി പോലീസിന്റെ തെളിവെടുപ്പ്... കേസിലെ കൂട്ടുപ്രതിയായ പ്രണവിനെയും തെളിവെടുപ്പിന് എത്തിച്ചിരുന്നു, കൊച്ചി കാക്കനാട്ടെ വീട്ടിലെത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്

കരിപ്പൂരില്‍ കടത്തുസ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുമായി പോലീസിന്റെ തെളിവെടുപ്പ്... കേസിലെ കൂട്ടുപ്രതിയായ പ്രണവിനെയും തെളിവെടുപ്പിന് എത്തിച്ചിരുന്നു, കൊച്ചി കാക്കനാട്ടെ വീട്ടിലെത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്
സ്വര്‍ണം തട്ടിയെടുക്കാനായി ശ്രമിച്ച സംഭവത്തിന് മുമ്പും അതിനുശേഷവും അര്‍ജുന്‍ ആയങ്കിയും കൂട്ടരും കാക്കനാട്ടെ വീട്ടില്‍ താമസിച്ചിരുന്നതായാണ് പോലീസ് പറയുന്നത്.
ഇവിടെവെച്ചാണ് കവര്‍ച്ചാപദ്ധതി ആസൂത്രണം ചെയ്തത്. സംഭവത്തിന് ശേഷം ഏതാനുംദിവസം ഇതേ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം ഇടുക്കി കാന്തല്ലൂരിലും അര്‍ജുന്‍ ആയങ്കിയുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
ഒളിവില്‍പ്പോയിരുന്ന ആയങ്കിയും കൂട്ടരും മൂന്നുദിവസത്തോളം കാന്തല്ലൂരിലെ വൂള്‍ഫ് ഹൗസ് മഡ് ഹൗസിലാണ് താമസിച്ചിരുന്നത്. ഇവിടെയാണ് പോലീസ് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയത്.
ഓഗസ്റ്റ് ഒന്‍പതിനാണ് കരിപ്പൂരില്‍വെച്ച് ഇവര്‍ കടത്തുസ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ജിദ്ദയില്‍നിന്നും നിറമരുതൂര്‍ സ്വദേശി മഹേഷ് കൊണ്ടുവന്ന 974 ഗ്രാം സ്വര്‍ണമാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. മഹേഷും ഇതിന് സഹായിച്ചു. ഓഗസ്റ്റ് 27ന് പുലര്‍ച്ചെ കണ്ണൂര്‍ പെരിങ്ങോമിനടുത്ത് അറവഞ്ചാലിലെ മലമുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആയങ്കിയെയും മറ്റു മൂന്നുപേരെയും പോലീസ് പിടികൂടി. ഓഗസ്റ്റ് 13 മുതല്‍ 15 വരെയാണ്, കാന്തല്ലൂരില്‍ ഒറ്റപ്പെട്ടുകിടക്കുന്ന മഡ് ഹൗസില്‍ ഇവര്‍ രഹസ്യമായി താമസിച്ചിരുന്നത്. 2021 ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ച് യുവാക്കള്‍ വാഹനപകടത്തില്‍ മരിച്ച, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലും അര്‍ജുന്‍ ആയങ്കി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















