പത്തനംതിട്ടയിലെ തെരുവുനായ ആക്രമണം: പേവിഷബാധ ലക്ഷണങ്ങളോടെ ആശുപത്രിയിലുള്ള കുട്ടിയുടെ ഗുരുതരം; പരിശോധന ഫലം രണ്ടു ദിവസത്തിനുള്ളിൽ

പത്തനംതിട്ടയിൽ തെരുവുനായ ആക്രമിച്ച കുട്ടിയുടെ നിലഗുരുതരം. തെരുവുനായ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട12 വയസ്സുകാരിയുടെ നിലയിൽ മാറ്റമില്ലെന്നാണ് പറയുന്നത്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ് കുട്ടി.
അതേസമയം പേവിഷബാധയുടെ ലക്ഷണങ്ങളാണ് കുട്ടി പ്രകടിപ്പിക്കുന്നതെങ്കിലും കുട്ടിക്ക് പേവിഷബാധയെ ഏറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. അതോടൊപ്പം തന്നെ കുട്ടിയുടെ ശരീരസ്രവങ്ങൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം രണ്ടു ദിവസത്തിനുള്ളിൽ വരുമെന്നാണ് പ്രതീക്ഷ.
നേരത്തെ തന്നെ കുട്ടിക്ക് വൈദ്യസഹായം നൽകാനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമി എന്ന 12 വയസുകാരിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്നാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha






















