ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു; എംഡിഎംഎ പിടികൂടിയത് ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് 51ഗ്രാമോളം

ആലുവയിൽ ബെംഗളൂരുവിൽ നിന്നുമെത്തിയ ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തതായി റിപ്പോർട്ട്. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് 51ഗ്രാമോളം എംഡിഎംഎ പിടികൂടിയിരിക്കുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ദേശീയ പാതയിൽ പറവൂർ കവലയിൽ വാഹനം തടഞ്ഞു നിർത്തുകയാണ് ചെയ്‌തത്.
അതോടൊപ്പം തന്നെ ആലുവ മുപ്പത്തടം സ്വദേശികളായ അമൽ ബാബു, ജിതിൻ ജോസഫ്, വിഷ്ണു കാർത്തികേയൻ എന്നിവരിൽ നിന്നാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
https://www.facebook.com/Malayalivartha





















