ലൈംഗികാതിക്രമ കേസില്‍, ശിക്ഷാ വിധി കേട്ട ശേഷം കടന്ന് കളഞ്ഞ് പ്രതി

പതിനാലുകാരിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍, ശിക്ഷാ വിധി കേട്ട ശേഷം കടന്ന് കളഞ്ഞ് പ്രതി. പാലക്കാട് കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസാനാണ് രക്ഷപ്പെട്ടത്. കേസില്‍ ഇയാള്‍ക്ക് പത്തു വര്‍ഷ തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതി മുങ്ങിയത്. പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയ്‌ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ശിക്ഷ കേട്ടതോടെ പ്രതിയെ കോടതിയില്‍ നിന്ന് കാണാതാവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരം പോലീസ് സംഘം രാത്രി വൈകിയും തിരച്ചില്‍ നടത്തി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha





















