Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌കൂള്‍ ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചുവീണ സംഭവം... ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി

04 SEPTEMBER 2022 07:32 PM IST
മലയാളി വാര്‍ത്ത

ആലുവയില്‍ സ്‌കൂള്‍ ബസില്‍ നിന്നും വിദ്യാര്‍ഥി റോഡില്‍ വീണ സംഭവത്തില്‍ നടപടി. ബസ് ഡ്രൈവര്‍ ആലുവ നാലാം മൈല്‍ പാറേക്കാട്ടില്‍ വീട്ടില്‍ അനീഷിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അപകടമുണ്ടാക്കിയ ബസിന്റെ ഫിറ്റ്‌നസ് നേരത്തെ റദ്ദാക്കിയിരുന്നു.

അപകടമുണ്ടായ ബസില്‍ വാഹന നിര്‍മാണ കമ്ബനി എമര്‍ജന്‍സി വാതിലിന്റെ ലോക്കിന്റെ മുന്നില്‍ ഘടിപ്പിച്ചിരുന്ന സുരക്ഷാ ഗ്ലാസ് ഷീല്‍ഡ് നഷ്ടപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ തകരാറുകള്‍ പരിഹരിച്ച് വീണ്ടും ടെസ്റ്റ് നടത്തിയാല്‍ മാത്രമേ ബസിന് ഫിറ്റ്‌നസ് നല്‍കുകയുള്ളൂ.

ഒരു മാസത്തേക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവറുെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. കാക്കനാട് നടക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ലൈസന്‍സിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയുള്ളൂ. പേങ്ങാട്ടുശേരി അല്‍ഹിന്ദ് പബ്ലിക് സ്‌കൂളിന്റെ ബസില്‍ നിന്നാണ് വിദ്യാര്‍ഥി തെറിച്ചു വീണത്.

സംഭവത്തെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ സ്‌കൂളിലെ മറ്റ് ആറ് ബസുകള്‍ക്കു കൂടി തകരാറുകള്‍ കണ്ടത്തിയിട്ടുണ്ട്. ഇവയും തകരാര്‍ പരിഹരിച്ച് ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രാഥമികാന്വേഷണത്തില്‍ തന്നെ ഡ്രൈവര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വീഴച പറ്റിയിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. സിബിഎസ്ഇ സ്‌കൂള്‍ ആയതിനാല്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് സ്‌കൂളിനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല.

ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസയാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് കുട്ടി പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസ്. അശ്രദ്ധമായി വാഹനമോടിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

ശരീരത്തില്‍ നിറയെ ചതവുകളേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാനും സ്‌കൂള്‍ അധികൃതര്‍ തയാറായിരുന്നില്ലെന്നും ആരോപണമുണ്ട്. റോഡിലേക്ക് തെറിച്ച വീണ കുട്ടിയെ കണ്ട് പുറകെ വന്ന ബസ് െ്രെഡവര്‍ സഡന്‍ ബ്രേക്കിട്ടതിനാലാണ് കുട്ടി രക്ഷപ്പെട്ടത്. ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്റെ ബസില്‍ നിന്നാണ് കുട്ടി പുറത്തേക്ക് വീണത്. പരിക്കേറ്റ കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (8 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (15 minutes ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (5 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (5 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (5 hours ago)

Malayali Vartha Recommends